ഏപ്രിലിൽ നികുതി വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങൾ അറിയാം
Mail This Article
ഏതാനും ദിവസത്തിനുള്ളിൽ രാജ്യം പുതിയൊരു സാമ്പത്തിക വർഷത്തിലേക്ക് കടക്കും. ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി വ്യവസ്ഥയിലേത് ഉൾപ്പെടയുള്ള മാറ്റങ്ങൾ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുകയാണ്.
1. 2023–24 സാമ്പത്തിക വർഷം പുതിയ നികുതി വ്യവസ്ഥ രാജ്യത്തിന്റെ പൊതുവായ ആദായ നികുതി രീതിയായി മാറും. അതേ സമയം പഴയ നികുതി വ്യവസ്ഥയിൽ തുടരാനുള്ള അവസരവും ഉണ്ടാവും. 3 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി ഇല്ല. റിബേറ്റ് ഉള്ളതിനാൽ 7 ലക്ഷം വരെ വരുമാനം ഉള്ളവരും നികുതി നൽകേണ്ട. 15.5 ലക്ഷമോ അതിന് മുകളിലോ വരുമാനം ഉള്ളവർക്ക് 52,500 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.
2. ഡെറ്റ് ഫണ്ടുകൾക്ക് ഇൻഡക്സേഷൻ ആനുകൂല്യമില്ല
ഡെറ്റ് ഫണ്ടുകൾക്കുള്ള ഇൻഡക്സേഷൻ ആനുകൂല്യങ്ങൾ അവസാനിക്കും. പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് അതിനെ തട്ടി കിഴിച്ച്, ലഭിച്ച ആദായത്തിന് മുകളിൽ മാത്രം നികുതി ചുമത്തുന്ന രീതിയാണ് ഇൻഡക്സേഷൻ. പുതിയ നിക്ഷേപങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ സ്ലാബ് അനുസരിച്ചാവും നികുതി ചുമത്തുക.
മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചേഴ്സ് (എംഎൽഡി) ഇനി മുതൽ ഹ്രസ്വകാല മൂലധന ആസ്തികളായി പരിഗണിച്ചാവും നികുതി ഇടാക്കുക. എംഎൽഡികൾക്ക് ഓഹരികളുടേതിന് സമാനമായാണ് നികുതി ഇതുവരെ ഈടാക്കിയിരുന്നത്.
4. ലീവ് എൻക്യാഷ്മെന്‍റ് പരിധി ഉയരും
സര്‍ക്കാർ ഇതര ജീവനക്കാർക്ക് റിട്ടയർമെൻറ്, ജോലി മാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ ലഭിക്കുന്ന 25 ലക്ഷം വരെയുള്ള ലീവ് എൻക്യാഷ്മെൻറിന് നികുതി നൽകേണ്ട. നേരത്തെ ഈ പരിധി 3 ലക്ഷം രൂപയായിരുന്നു.
5. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നികുതി
വാർഷിക ലൈഫ് ഇൻഷുറൻസ് പ്രീമിയം 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ നികുതി നൽകണം. അതേ സമയം യുലീപ് ( യൂണീറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്) പ്ലാനുകൾക്ക് ഇത് ബാധകമല്ല.
6. സേവിങ്സ് സ്കീം പരിധി ഉയരും
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിലെ ഡിപോസിറ്റ് പരിധി15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തി. പോസ്റ്റ് ഓഫീസ് മന്ത് ലി ഇൻകം സ്കീമിലെ നിക്ഷേപ പരിധി വ്യക്തിഗത അക്കൗണ്ടുകൾക്ക് 4.5 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ഉയരും. ജോയിൻറ് അക്കൗണ്ടുകൾക്ക് ഇത് 15 ലക്ഷമാണ്.
#English Summary : Know these Changes in Income Tax