ഏപ്രിലിന്റെ തുടക്കത്തിൽ സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
×
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമാണ് ശനിയാഴ്ചയിലെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് എന്ന റെക്കോർഡ് ഇട്ടാണ് മാർച്ച് കടന്നു പോയത്. മാർച്ച് 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് മാര്‍ച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090 രൂപയും പവന് 40720 രൂപയുമാണ്.
English Summary : Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.