ADVERTISEMENT

സാമ്പത്തിക കാര്യങ്ങള്‍ക്കായി ക്രെഡിറ്റ് കാര്‍ഡിന്റെ സഹായവും നമ്മള്‍ തേടാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ വലിയ ആശ്വാസം തന്നെയാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡ്. എന്നാല്‍ ചെറിയ അശ്രദ്ധമതി ഇവ വലിയ ബാധ്യത തന്നെ വരുത്തിവയ്ക്കും.ക്രെഡിറ്റ് കാര്‍ഡ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഇവ ശ്രദ്ധിച്ചാല്‍ മതി.

ഷോപ്പിങ്

ഷോപ്പിങ് നല്ലതാണ് എന്നാല്‍ അനാവശ്യ ഷോപ്പിങ് ഒഴിവാക്കുക. കയ്യിലെ കാശ് നോക്കാതെ ഓരോന്നും വാങ്ങിക്കുട്ടിയാല്‍ പിന്നീട് വലിയ ബാധ്യതയാകും.

ക്രെഡിറ്റ് കാര്‍ഡ് വഴി പണം നല്‍കിയാലും ഇത് തിരിച്ചടക്കേണ്ട ബാധ്യത കാര്‍ഡ് ഉടമയ്ക്കാണ്. അതിനാല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള അനാവശ്യഷോപ്പിങ് ചെലവ് ഒഴിവാക്കുക.

മുഴുവന്‍ ഉപയോഗിക്കണോ

credit-card-4-

ക്രെഡിറ്റ് കാര്‍ഡിന്റെ പരമാവധി 40 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. നമ്മള്‍ക്ക് വലിയ തുക ക്രെഡിറ്റ് ആയി ലഭിക്കുന്നുണ്ടെന്ന് കരുതി മുഴുവന്‍ ഉപയോഗിച്ചാല്‍ പെട്ടെന്ന് തിരിച്ചടയ്ക്കാനാകണമെന്നില്ല. ഇത്തരത്തില്‍ തിരിച്ചടവ് മുടങ്ങിയാല്‍ വലിയ ബാധ്യതയാണ് ഉണ്ടാകുക.

കൃത്യമായി ചെലവിടല്‍

ബജറ്റിന് അനുസരിച്ച് ചെലവാക്കാന്‍ ശ്രമിച്ചാല്‍ അധിക ചെലവുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.  ബജറ്റ് നോക്കി  ആവശ്യമായ ചെലവുകളും  അനാവശ്യ ചെലവുകളും ഏതെന്നും മനസിലാക്കുക. ഇതനുസരിച്ച് വേണം കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവിടല്‍.

എ.ടി.എം. ഉപയോഗം വേണ്ട

creditcard4

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. എന്നാല്‍ ഇത്തരത്തില്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പലിശ നല്‍കേണ്ടിവരും.  ഈ നിരക്ക് ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്തമാണ്. ഇങ്ങനെ കണക്കു കൂട്ടുമ്പോള്‍ 40 ശതമാനം വരെ പലിശ നിരക്ക് വരും. അതിനാല്‍ എ.ടി.എം. വഴി പണം പിന്‍വലിക്കാതിരിക്കുക.

തിരിച്ചടവ്

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യ സമയം തന്നെ തിരിച്ചടയ്ക്കുക. മറവി ഉണ്ടെങ്കില്‍ ബില്ല് അടക്കേണ്ട ദിവസം ഫോണിലോ കലണ്ടറിലോ കുറിച്ചു വയ്ക്കുക.

കാലതാമസം വരുത്തുകയാണെങ്കില്‍ ഉയര്‍ന്ന പലിശനിരക്കും നല്‍കേണ്ടി വരും. കൂടാതെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതില്‍ ഇടയ്ക്കിടെ വീഴ്ച്ചകള്‍ വരുത്തിയാല്‍ ക്രെഡിറ്റ് സ്‌കോര്‍  കുറയും. ഇത് ഭാവിയില്‍ മോശമായി ഫലിക്കും. കൂടാതെ, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഡ്യൂ ഡേറ്റിനുള്ളില്‍ മിനിമം തുക അടയ്ക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ മുഴുവന്‍ തുകയും അടച്ചു തീര്‍ക്കാന്‍ ശീലിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com