ADVERTISEMENT

ചോദ്യം: ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷം കടമുറികൾ പണിതു വാടകയ്ക്കു കൊടുത്തിട്ടുണ്ട്. ഇതിൽ എന്റെ വാടകവരുമാനം കണക്കാക്കുന്നത് എങ്ങനെയാണ്? ബാധകമായ നികുതിയെത്ര? കിട്ടുന്ന വരുമാനത്തിൽനിന്ന് ഞാൻ നികുതി മുൻകൂറായി–ടിഡിഎസ്– സർക്കാരിലേക്ക് അടയ്ക്കണോ? വാടക വരുമാനത്തിൽ കിട്ടാവുന്ന ഇളവുകൾ എന്തെല്ലാം?

മറുപടി: കടമുറികളാണെങ്കിലും ‘ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി’ എന്നതിലാണ് ഈ വാടക വരുമാനവും വരുന്നത്. വാടകവരുമാനത്തിൽനിന്ന് ഈ കിഴിവുകൾ ലഭ്യമാണ്. 

1. ബിൽഡിങ് / പ്രോപ്പർട്ടി ടാക്സ്– വാടക കെട്ടിടത്തിന്റെ ബിൽഡിങ് ടാക്സായി അടച്ച തുക കിഴിവായി അവകാശപ്പെടാം. ഏതു വർഷത്തേതെന്നു കണക്കിലെടുക്കാതെ ആ സാമ്പത്തികവർഷം അടച്ച മുഴുവൻ ടാക്സും കിഴിക്കാം. 
2. വകുപ്പ് 24(a)ലെ 30% കിഴിവ്– വാടക വരുമാനത്തിൽനിന്നും ബിൽഡിങ് ടാക്സ് കുറച്ച ശേഷമുള്ള തുകയുടെ 30% വകുപ്പ് 24(a) പ്രകാരം കിഴിക്കാം. 
3. വായ്പാ പലിശ– കെട്ടിടം നിർമിക്കാനും അറ്റകുറ്റപ്പണികൾക്കും എടുത്ത വായ്പയുടെ ആ സാമ്പത്തികവർഷത്തെ പലിശ കുറയ്ക്കാം. 

ഈ കിഴിവുകൾ കഴിഞ്ഞുള്ള വാടക മറ്റു വരുമാനങ്ങളുടെ കൂടെക്കൂട്ടി ആ വർഷത്തെ മൊത്തം വരുമാനം കണക്കാക്കുക. ആ വരുമാനത്തിന്മേൽ വ്യക്തികൾക്കുള്ള സ്ലാബ് റേറ്റിൽ നികുതി കണക്കാക്കാം. 

മറുപടി നൽകിയിരിക്കുന്നത് പ്രശാന്ത് കെ ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്). മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

English Summary:

How To Save Tax On Rental Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com