ADVERTISEMENT

ന്യൂഡൽഹി∙ ലാഭവിഹിതം, പലിശ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണുകളിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇ–ഫയലിങ് വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. കംപ്ലയൻസ് പോർട്ടലിൽ വ്യക്തികൾക്ക് അവരുടെ ഭാഗം പറയാം. 2021–22, 2022–23 വർഷത്തെ പൊരുത്തക്കേടുകളാണ് പോർട്ടലിലുള്ളത്. ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് എസ്എംഎസ്, ഇമെയിൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് നോട്ടിസ് ആയി കണക്കാക്കരുതെന്ന് ബോർഡ് വ്യക്തമാക്കി.

ഇ–ഫയലിങ് വെബ്സൈറ്റിൽ നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് കംപ്ലയൻസ് പോർട്ടലിലേക്ക് നേരിട്ടു പോകാം. e-Verification എന്ന ടാബിൽ പൊരുത്തക്കേടുകൾ കാണാം. ബാക്കിയുള്ളവർ ഇ–ഫയലിങ് സൈറ്റിൽ റജിസ്റ്റർ ചെയ്യണം. eportal.incometax.gov.in  

English Summary:

Now Solve Discrepancy in Income Tax Return

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com