ADVERTISEMENT

നികുതി ദായകർ ഒരു സാമ്പത്തിക വർഷം നടത്തുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ് പോലുള്ള ചില ചിലവുകൾക്കും ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവർ മ്യൂച്വൽ ഫണ്ട്, പോസ്റ്റോഫീസ് സ്കീമുകൾ തുടങ്ങിയ നിക്ഷേപങ്ങൾക്കും നികുതിയിളവ് ഉള്ളത് എല്ലാവർക്കും അറിവുള്ളതാണല്ലോ.

80 സി  പ്രകാരം ഒന്നര ലക്ഷം രൂപവരെയുള്ള ഇത്തരം ചിലവുകൾക്കും നിക്ഷേപങ്ങൾക്കും മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തിയശേഷവും നികുതി ബാധ്യതയുള്ളവര്‍ക്ക് മുന്നിൽ ചില വഴികൾ കൂടി  അവശേഷിക്കുന്നുണ്ട്. ഒരു രൂപയെങ്കിൽ ഒരു രൂപ നികുതി കുറയ്ക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. നികുതി വിധേയ വരുമാനം ഒരു രൂപ കൂടിയാൽ അതു മതി റിബേറ്റ് ഇല്ലാതാകാനും നികുതി നിരക്ക് 5 ൽ നിന്ന്  10 ഉം 20 ഉം 30 ഉം ഒക്കെയാകാനും.

 നികുതിയിളവ് നേടാനായി മുടക്കാൻ ഈ മാർച്ച് മാസം കൂടുതൽ പണം കയ്യിലുള്ളവർക്ക് താഴെ പറയുന്നവ അഭികാമ്യമായിരിക്കും.

1.    വിദ്യാഭ്യാസ വായ്പയുണ്ടെങ്കില്‍ അതിലെ പലിശയിലേക്ക് പരമാവധി തുക അടച്ച് ഇളവ് നേടാം. പലിശയടവിലെ ഇളവിന് പരിധിയില്ല എന്നത് പരമാവധി പ്രയോജനപ്പെടുത്തണം. ഇങ്ങനെ ചെയ്താൽ നികുതിയും ലാഭിക്കാം ഇഎംഐയിലും കുറവ് നേടാം

2. ഭവന വായ്പയിലെ പലിശയിനത്തില്‍ രണ്ട് ലക്ഷം രൂപ വരെ അടയ്ക്കാം. ഇപ്പോഴത്തെ ഇഎംഐ അനുസരിച്ച് ഈ വര്‍ഷം എത്രരൂപ പലിശ ഇനത്തില്‍ അടവ് വരാന്‍ സാധ്യതയുണ്ട് എന്ന് പരിശോധിക്കുക. രണ്ട് ലക്ഷം തികയാന്‍ ബാക്കിയുള്ള തുക കൂടി മാർച്ചിലെ ഇഎംഐയില്‍ കൂട്ടി അടയ്ക്കുക. അല്ലെങ്കില്‍ മൊത്തമായി അടയ്ക്കുക. ബാങ്കിനെ ഇക്കാര്യം അറിയിച്ചശേഷം വേണം അടയ്‌ക്കേണ്ടത്. അധികമായി അടയ്ക്കുന്ന തുക പലിശയിലേക്ക് തന്നെ വരവ് വെച്ചു എന്ന് ഉറപ്പാക്കുകയും വേണം.

3. നിലവില്‍ ന്യൂ പെന്‍ഷന്‍ സ്‌കീമില്‍(എന്‍പിഎസ്) അംഗം ആണെങ്കില്‍ പതിവായി അടയ്ക്കുന്നതിനു പുറമെ 50,000 രൂപകൂടി അധികമായി അടച്ച് ഇളവ് നേടാം. എന്‍പിഎസില്‍ അംഗമല്ലെങ്കില്‍ ഉടന്‍ അംഗമായശേഷം മാര്‍ച്ചില്‍ 50,000 രൂപകൂടി നിക്ഷേപിക്കുക.

ഇനി ഇത്തരത്തിൽ അധികമായി മുടക്കാൻ പണമില്ലാത്തവർ എന്തുചെയ്യും. അതിനുമുണ്ട് മാർഗങ്ങൾ. അതേക്കുറിച്ച് നാളെ

(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെൻററും ആണ് ലേഖകൻ. സംശയങ്ങൾ ഇ മെയ്ൽ ചെയ്യാം. jayakumarkk8@gmail.com )

English Summary:

Income Tax Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com