സാധാരണ ആരോഗ്യ പോളിസികൾ കൊറോണ പരിരക്ഷ നൽകുമോ?
Mail This Article
കൊറോണ വന്നാലോ എന്ന ആശങ്കയിൽ കൊറോണ കവച്, രക്ഷക് എന്നീ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നവരുടെ എണ്ണമേറുകയാണ്. എന്നാൽ സാധാരണ ആരോഗ്യ പോളിസികളിലും കൊറോണയ്ക്ക് പരിരക്ഷ ലഭിക്കുമെന്നത് പലർക്കും അറിയില്ല. നിലവിൽ ലഭ്യമായ എല്ലാ ഹെൽത്ത് പോളിസികളിലും ആശുപത്രിയിൽ കിടന്നുള്ള ചികിൽസ തേടിയിട്ടുണ്ടെങ്കിൽ കൊറോണയ്ക്കും പരിരക്ഷ ലഭിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിവയാണ്.
കാത്തിരിപ്പ് കാലം 15 ദിവസം
കൊറോണ കവച്, കൊറോണ രക്ഷക് പോളിസികൾക്ക് 15 ദിവസത്തെ കാത്തിരിപ്പ് കാലം മാത്രമാണുള്ളത്. അതായത് ഈ പോളിസികളെടുത്ത് 15 ദിവസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായാൽ പരിരക്ഷ കിട്ടില്ല. 15 ദിവസം ഒഴിവാക്കിയിട്ടുള്ള മൂന്നുമാസം,ആറ് മാസം,ഒമ്പത് മാസം എന്നിങ്ങനെയാണ് പോളിസി കാലാവധിയുള്ളത്. കിടത്തി ചികിൽസിച്ചില്ലെങ്കിൽ പോലും കൊറോണ സംബന്ധിയായ എല്ലാ ചികിൽസയ്ക്കും പരിരക്ഷ കിട്ടും.
കാത്തിരിപ്പ് കാലം 30 ദിവസം
അതേ സമയം മറ്റ് ആരോഗ്യ പോളിസികൾ പുതിയതായി എടുത്തതാണെങ്കിൽ 30 ദിവസമാണ് കാത്തിരിപ്പ് കാലാവധി. നിലവിലുള്ള പോളിസിയാണെങ്കിൽ കാത്തിരിപ്പ് കാലയളവ് പ്രസക്തമല്ല. ഇത്തരം പോളിസികൾക്ക് കാലദൈർഘ്യം കൂടുതലാണ്.
ചികിത്സാ ചിലവേറുന്നു
കോവിഡിനുളള ചികിത്സക്കായി ചില ആശുപത്രികള്‍ ക്രമാതീതമായി ചികിത്സാ ചിലവുകള്‍ വാങ്ങുന്ന പ്രവണത ഏറുന്നുണ്ട്. വളരെ കുറഞ്ഞ ചികിൽസാ ചെലവ് മാത്രം വരുന്ന ഈ രോഗത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ ശരിയായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, നിരക്ക് ഏകീകരണം എന്നിവയും നിശ്ചയിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ പോലും ആരോഗ്യ പോളിസി എടുക്കുന്ന പ്രവണതയേറുന്നത് രോഗം വരാനുള്ള വർധിച്ച സാധ്യതയും,താങ്ങാനാകാത്ത ചികിൽസാ ചിലവിനെക്കുറിച്ചുള്ള ആശങ്കയും മൂലമാണ്.