കോവിഡ് ഇൻഷുറൻസിൽ ഇനി ഒമിക്രോണ്‍ ചികിത്സാ ചെലവുകളും

HIGHLIGHTS
  • ഐആര്‍ഡിഎഐ അറിയിച്ചതാണിത്
omicron
Photo credit : angellodeco / Shutterstock.com
SHARE

കോവിഡ് ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ഒമിക്രോണ്‍ ചികിത്സാ ചെലവുകളും  വഹിക്കുമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്റര്റായ ഐആര്‍ഡിഎഐ അറിയിട്ടു.

എല്ലാ ജനറല്‍, ഹെല്‍ത്ത്  ഇന്‍ഷൂറന്‍സ് കമ്പനികളും നല്‍കുന്ന കൊവിഡ് 19ന്റെ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ ആരോഗ്യ  ഇന്‍ഷൂറന്‍സ്  പോളിസികളും പോളിസി കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, കൊവിഡ് 19ന്റെ വകഭേദമായ ഒമിക്രോണ്‍ ബാധയ്ക്കുള്ള ചികിത്സയുടെ ചെലവും  വഹിക്കുമെന്നാണ്  ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചിരിക്കുന്നത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ഐആര്‍ഡിഎഐ  ഇന്‍ഷൂറന്‍സ് കമ്പനികൾക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ എല്ലാ പോളിസി ഉടമകള്‍ക്കും തടസ്സമില്ലാത്ത പണരഹിത സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാ പോളിസി ഉടമകള്‍ക്കും വേഗത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളോട് അവരുടെ എല്ലാ നെറ്റ് വർക് ദാതാക്കളെയും ആശുപത്രികളെയും ഫലപ്രദമായ ഏകോപിപ്പിക്കുന്ന സംവിധാനം സജ്ജമാക്കണമെന്നും റഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary : Omicron Treatment Cost also will include in Covid Policies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS