യാത്ര ഇൻഷുറൻസുണ്ടോ? വഴിയിൽ എന്തുണ്ടായാലും മനസമാധാനം ഉറപ്പ്!
Mail This Article
യാത്രകൾ ഇഷ്ടപ്പെടാത്ത ആരാണുള്ളത്? യാത്രക്ക് മുൻപുള്ള ഒരുക്കങ്ങളും, പുതിയ സ്ഥലത്തു എത്തിച്ചേർന്ന ശേഷം കാണേണ്ട സ്ഥലങ്ങളും ചെയ്യേണ്ട കാര്യങ്ങളും എല്ലാം മുൻകൂട്ടി തയ്യാറാക്കിയാണ് സാധാരണ എല്ലാവരും പോകുക. എന്നാൽ ഇതിനിടക്ക് അപ്രതീക്ഷിതമായി പ്രശ്നങ്ങൾ വന്നാലോ? എന്തുചെയ്യണമെന്നറിയാതെ പലരും വിഷമിക്കാറുണ്ട്. ഈ ഘട്ടത്തിൽ ഒരു യാത്ര ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ അവിചാരിതമായി വരുന്ന പല പ്രശ്നങ്ങളെയും നേരിടാൻ സാധിക്കും.
യാത്ര കുടുംബം മുഴുവനുമാണോ?
ആഭ്യന്തരവും, രാജ്യാന്തരവുമായ യാത്രകൾക്ക് ഉതകുന്ന തരത്തിലുള്ള പല യാത്രാ ഇൻഷുറൻസുകൾ ഉണ്ട്. ഫ്ലൈറ്റ് കാലതാമസം, നഷ്ടപെട്ട പെട്ടികൾ, യാത്ര റദ്ദാക്കുക,അപകടം, രോഗം, പാസ്പോർട് നഷ്ടമാകൽ, മറ്റ് വ്യക്തിഗത ബാധ്യതകൾ ഉണ്ടാകുക തുടങ്ങിയവക്ക് ഇനം തിരിച്ചുള്ള ഇൻഷുറൻസും, അല്ലെങ്കിൽ എല്ലാ കാര്യങ്ങൾക്കും കൂടി ഒരുമിച്ചുള്ള ഇൻഷുറൻസും ലഭ്യമാണ്. യാത്ര ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ, അത് വ്യക്തിക്ക് മാത്രമാണോ അതല്ലെങ്കിൽ കുടുംബത്തിന് മുഴുവനുമാണോ എന്ന് ശ്രദ്ധിക്കുക.
ലാഭം ഓൺലൈൻ ഇൻഷുറൻസ്
ട്രാവൽ ഏജൻസികളിൽ നിന്ന് നേരിട്ട് വാങ്ങുന്നതായിരുന്നു മുൻപുള്ള രീതി. എന്നാൽ ഇപ്പോൾ ഓൺലൈൻ ആയി ഇൻഷുറൻസ് വാങ്ങുന്നതാണ് ലാഭകരം. ഇപ്പോഴത്തെ യാത്രാ ഇൻഷുറൻസുകളിൽ കോവിഡിനുള്ള ഇൻഷുറൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. പല കമ്പനികളുടെ പ്ലാനുകൾ താരതമ്യപ്പെടുത്തി തീരുമാനം എടുക്കുക. യാത്രാ ദൂരം, ചെലവ്, പ്രായം, ഇൻഷുർ ചെയ്യുന്ന തുക എന്നിവക്കനുസരിച്ച് ഇൻഷുറൻസ് തുക വ്യത്യാസപ്പെട്ടിരിക്കും. എസ് ബി ഐ, ആദിത്യ ബിർള, സ്റ്റാർ, ബജാജ് അലയൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, റിലയൻസ് റെലിഗെയർ തുടങ്ങിയവയെല്ലാം ട്രാവൽ ഇൻഷുറൻസ് നൽകുന്നുണ്ട്.
വിവിധ യാത്രാ ഇൻഷുറൻസുകളുടെ സവിശേഷതകളറിയാൻ താഴെ കാണുന്ന പട്ടിക നോക്കുക
English Summary : Travel Insurance will Give Coverage for all Your Travel Needs