ഡോക്ടർമാരുടെ കൈയബദ്ധങ്ങൾക്കും പരിരക്ഷ കിട്ടും

HIGHLIGHTS
  • നിയമപരമായും, സാമ്പത്തികമായും പിന്തുണയ്ക്കും
483933412
SHARE

ഐ സി ഐ സി ഐ ലൊമ്പാർഡ്  ഡോക്ടർമാർക്കായി  'പ്രഫഷണൽ ഇൻഡെമിനിറ്റി ഇൻഷുറൻസ് ആരംഭിച്ചു. രോഗിയുടെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ പല സമയത്തും ഡോക്ടർമാർ അറിയാതെ പ്രശ്നങ്ങളിൽ പെടാറുണ്ട്. രോഗികളെ ചികിൽസിക്കുമ്പോൾ ഡോക്ടർമാർക്ക് അറിയാതെ സംഭവിക്കുന്ന കൈയ്യബദ്ധങ്ങൾക്കുള്ളതാണ് ഈ ഇൻഷുറൻസ്. വ്യക്തികൾ ഡോക്ടർമാർക്കെതിരെ കേസ് കൊടുക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്ക്  ഈ ഇൻഷുറൻസ് വഴി  സംരക്ഷണം ലഭിക്കും. നിയമപരമായ പ്രതിരോധ ചെലവുകൾ, നഷ്ടപരിഹാര ക്ലെയിമുകൾ, മറ്റു പരിക്കുകൾ, തുടങ്ങിയ പ്രൊഫഷണൽ അപകടങ്ങളിൽ നിന്നും 'പ്രൊഫഷണൽ ഇൻഡെമിനിറ്റി ഇൻഷുറൻസ്' ഡോക്ടർമാരെ സംരക്ഷിക്കുന്നു. ഒരു നിയമപരമായ കേസ് ഉണ്ടാകുകയാണെങ്കിൽ ഈ ഇൻഷുറൻസ് നിയമപരമായും, സാമ്പത്തികമായും പിന്തുണയ്ക്കും. ഏതു വിഭാഗത്തിലെയും ഡോക്ടർമാർക്ക് ഈ ഇൻഷുറൻസ് എടുക്കാം.

English Summary : ICICI Lomabard Launched Professional Indemnity Policy for Doctors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS