കല്യാണത്തിനും ഇൻഷുറൻസ്, ജീവിതത്തിലേയ്ക്ക് സുരക്ഷയോടെ ചുവട് വയ്ക്കാന്‍!

HIGHLIGHTS
  • 50 ലക്ഷത്തിന് മുകളിൽ കല്യാണദിവസം പൊടിക്കുന്ന കല്യാണങ്ങൾക്കാണ് ഇൻഷുറൻസ്
marriage-photo-credit-Kaarthikeyan-SM
Photo Credit : Kaarthikeyan.SM / Shutterstock.com
SHARE

പലതും ഇൻഷുർ ചെയ്യുന്ന കാര്യം കേട്ടിട്ടുണ്ട്. എന്നാൽ കല്യാണം ഇൻഷുർ ചെയ്യുന്ന കാര്യം പുതുമയാണ്, അല്ലേ? സാധാരണക്കാരുടെ കല്യാണങ്ങളല്ല മറിച്ച് ലക്ഷകണക്കിന് രൂപ മുടക്കി നടത്തുന്ന കല്യാണങ്ങളാണ് 'കല്യാണ ഇൻഷുറൻസ്' എന്നതിൽ വരുന്നത്. വിവാഹങ്ങൾ വമ്പൻ ആഘോഷങ്ങളാകുന്ന ഇന്നത്തെ കാലത്ത് കല്യാണ ഇൻഷുറൻസുകൾക്ക് പ്രസക്തി ഏറെയാണ്.

സമ്പന്നരുടെ വിവാഹങ്ങൾ

അതായത് 50 ലക്ഷത്തിന് മുകളിൽ കല്യാണദിവസം പൊടിക്കുന്ന കല്യാണങ്ങൾക്കാണ് ഇൻഷുറൻസ് നൽകുന്നത്. ഇന്ത്യയിലെ സമ്പന്നരുടെ വിവാഹങ്ങൾക്ക് കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത് എന്നതുകൊണ്ട് ഇത്തരം ഇൻഷുറൻസുകൾക്ക് ഇന്ത്യയിൽ ഇപ്പോൾ പ്രാധാന്യം ലഭിച്ചു വരുന്നുണ്ട്.

പ്രൊഫഷണൽ വെഡിങ് പ്ലാനർമാരാണ്  ഇത്തരം ഇൻഷുറൻസുകൾ എടുക്കുവാൻ സാധാരണയായി കുടുംബങ്ങളെ  പ്രേരിപ്പിക്കുക.  എന്തെങ്കിലും കാരണം കൊണ്ട് വിവാഹ ചടങ്ങിന്റെ ഭാഗമായ കാര്യങ്ങൾ മുടങ്ങിയാൽ  ഇൻഷുർ ചെയ്ത തുക തിരിച്ചു കിട്ടും. എന്നാൽ വധുവിന്റെയോ, വരന്റെയോ പ്രശ്നങ്ങൾ കൊണ്ടു വിവാഹം വേണ്ടെന്ന് വെച്ചാൽ ഇൻഷുറൻസ് ലഭിക്കുകയില്ല.

തർക്കത്തിന് പരിരക്ഷയില്ല

'ബിഗ് ബജറ്റ്; വിവാഹങ്ങളിൽ സാധാരണയായി രാജ്യാന്തര കലാകാരന്മാരുടെ പരിപാടികൾ ഉണ്ടാകാറുള്ളതിനാൽ ഇൻഷുറൻസ് നല്ലതാണ് എന്നാണ് വിവാഹങ്ങൾ നടത്തുന്ന ഇവൻറ്റ് മാനേജർമാരുടെ പക്ഷം. ഇത്തരം കലാപരിപാടികൾ മുടങ്ങിയാൽ മാത്രമല്ല, വെള്ളപൊക്കം, തീപിടുത്തം, വസ്തുവകകൾ നശിപ്പിക്കൽ, മോഷണം സംസ്ഥാന ദുഃഖാചരണം, ഭീകരവാദം, വ്യക്തിഗത അപകടങ്ങൾ തുടങ്ങിയവയെല്ലാം കല്യാണ ഇൻഷുറൻസ് പരിധിയിൽ വരും. എന്നാൽ കുടുംബാംഗങ്ങൾ മൂലമുള്ള തർക്കം കാരണം കല്യാണം നടന്നില്ലെങ്കിൽ ഇൻഷുറൻസ് കവറേജ് ലഭിക്കുകയില്ല.

English Summary : Marriage Insurance will Give Protection for Big Marriages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA