പാർട്ടിസിപ്പേറ്റിങ്, നോൺ-പാർട്ടിസിപ്പേറ്റിങ് പോളിസികൾ എന്താണ്?

HIGHLIGHTS
  • ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനുള്ള തിരഞ്ഞെടുപ്പ് സാമ്പത്തിക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു
insu1
SHARE

'പാർ' പോളിസി എന്ന് അറിയപ്പെടുന്ന പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷുറൻസ് പോളിസി, പോളിസി ഉടമയ്ക്ക് ലാഭ-പങ്കിടൽ ആനുകൂല്യങ്ങൾക്ക് അർഹത നൽകുന്നു. പോളിസിയുടെ കാലയളവിൽ, സാധാരണയായി വാർഷികാടിസ്ഥാനത്തിൽ പോളിസി ഉടമയ്ക്ക് ലാഭവിഹിതം ലഭിക്കുന്ന ഇൻഷുറൻസ് കരാറാണിത്. ഇൻഷുറൻസ് കമ്പനി സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കുമ്പോൾ ആ ലാഭത്തിന്‍റെ ഒരു ഭാഗം വാങ്ങിയ ലൈഫ് ഇൻഷുറൻസ് പോളിസിക്ക് ആനുകൂല്യമായി അനുവദിക്കും. അത്തരം പോളിസികൾക്ക് കീഴിലുള്ള മെച്യുരിറ്റി ബെനിഫിറ്റും ഡെത്ത് ബെനിഫിറ്റും 'ബോണസ്' എന്ന ഈ തുകകളുടെ കൂട്ടിച്ചേർക്കലിലൂടെ വർദ്ധിക്കും.

എന്താണ് നോൺ പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പോളിസി?

അതേ സമയം ഒരു നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പ്ലാൻ ("നോൺ-പാർ" പോളിസി എന്നും അറിയപ്പെടുന്നു) പോളിസി ഹോൾഡർക്ക് ഉറപ്പുള്ള ആനുകൂല്യങ്ങൾ നൽകുന്നു, ഡിവിഡന്‍റ്  ആനുകൂല്യങ്ങളല്ല. അതായത് പോളിസി ആനുകൂല്യങ്ങൾ കമ്പനിയുടെ ലാഭത്തെ ആശ്രയിച്ചല്ല. പോളിസി ഹോൾഡറുടെ മരണത്തിൽ അടയ്‌ക്കേണ്ട സം അഷ്വേർഡ്, അല്ലെങ്കിൽ പോളിസി മെച്യുർ ആകുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ ഇവയൊക്കെ കമ്പനിയുടെ ലാഭം പരിഗണിക്കാതെ പോളിസിയുടെ തുടക്കം മുതൽ ഉറപ്പുനൽകുന്നു. 

ഏത് പോളിസിയാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്?

ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനുള്ള തിരഞ്ഞെടുപ്പ് സാമ്പത്തിക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുടുംബത്തിന്‍റെ ഭാവി ലക്ഷ്യങ്ങൾക്കായി ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പ് തുക കരുതി വയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നോൺ-ലിങ്ക്ഡ് നോൺ-പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷുറൻസ് പ്ലാൻ വാങ്ങാം. അത്തരം പ്ലാനുകളിലെ നികുതിക്ക് ശേഷമുള്ള വരുമാനം മറ്റേതൊരു സാമ്പത്തിക ഉപകരണത്തേയും പോലെ മികച്ചതാണ്. ഇവ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു, നിശ്ചിത തുക ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം ഉയർന്നതല്ലെങ്കിൽ, ഇൻഷുറൻസ് കമ്പനിയുടെ ലാഭത്തിൽ പങ്കാളിയാകണമെങ്കിൽ പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷുറൻസ് പ്ലാൻ അനുയോജ്യമാണ്. ഇവിടെ പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇൻഷുറൻസ് ബോണസ് ചരിത്രം പരിശോധിക്കുക, കാരണം പങ്കാളിത്ത പ്ലാനുകളിലെ ഗ്യാരണ്ടീഡ് വരുമാനം നോൺ-പാർട്ടിസിപ്പേറ്റിങ് പ്ലാനിനേക്കാൾ കുറവായിരിക്കും. ഇൻഷുറൻസ് കമ്പനി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ഈ പ്ലാനിൽ നിന്ന് ലഭിക്കുന്ന നേട്ടം ഉയർന്നതാണ്.

ലേഖകൻ എയ്ഗോൺ ലൈഫ് ഇൻഷുറൻസ് ഉൽപ്പന്ന ഡിസൈൻ മേധാവിയാണ് 

English Summary : Know More About Participating - Non Participating Policies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS