ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസിന്റെ പ്രീമിയം ഇനി (ടാറ്റ എഐഎ) വാട്സാപ്പിലൂടെയും യൂണിഫൈഡ് പെയ്മെന്‍റ് ഇന്‍റർഫേസസി (UPI) ലൂടെയും അടയ്ക്കാം. ഇൻഷുറൻസ് മേഖലയിൽ ആദ്യമാണ് ഈ സൗകര്യം ഏർപ്പടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. പോളിസി ഉടമകൾക്ക് വാട്സാപ്പ്, യുപിഐ സംവിധാനങ്ങളിലൂടെ വേഗത്തിലും അനായാസമായും ഉടനടി പ്രീമിയം അടയ്ക്കാനാകും. വിജയകരമായി പ്രീമിയം അടച്ചെന്ന സ്ഥിരീകരണവും രസീതും ഉടനടി സ്വീകരിക്കാനും അവസരമുണ്ട്.
ടാറ്റ എഐഎ പ്രീമിയം കളക്ഷൻ മെച്ചപ്പെടുത്തുന്നതിന് വിവിധ ഡിജിറ്റൽ മാർഗങ്ങൾ ഏർപ്പെടുത്തുകയും ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, ബംഗാളി എന്ന അഞ്ച് ഭാഷകളിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
English Summary : Tata AIA Insurance Premium Collection Facility through Whatsapp and UPI