ഈ പോളിസി നൽകും വരുമാന നേട്ടം, ഒപ്പം കേന്ദ്ര സർക്കാരിന്റെ ഗാരന്റിയും
Mail This Article
നിരവധി ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വിപണിയിലുണ്ട്. എന്നാല്‍ ഇവ എത്രത്തോളം മികച്ചതാണെന്ന് പലപ്പോഴും അറിയാന്‍ പറ്റില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഗാരന്റി തരുന്ന പോളിസി ആണെങ്കിലോ.. അത്തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് എല്‍.ഐ.സി അടുത്തിടെ അവതരിപ്പിച്ച 'ജീവന്‍ ഉത്സവ്'. ജീവിതകാലം മുഴുവന്‍ വരുമാന നേട്ടം ഉറപ്പാക്കുന്ന പോളിസിയെ കുറിച്ചറിയാം.
ആര്‍ക്കൊക്കെ എടുക്കാം
90 ദിവസം പ്രായമുള്ള കുട്ടികള്‍ മുതൽ 65 വയസ്സുവരെയുള്ളവര്‍ക്ക് വരെ ഈ പോളിസി എടുക്കാവുന്നതാണ്. 75 വയസില്‍ പ്രീമിയം അടച്ചു തീരാവുന്ന രീതിയിലാണ് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുക.
സര്‍ക്കാര്‍ ഗ്യാരന്റിയോടെ 10 % നിരക്കില്‍ ഇന്‍കം ബെനിഫിറ്റാണ് നല്‍കുന്നത്.
കാലാവധി
പ്രീമിയം അടക്കേണ്ട ഏറ്റവും കുറഞ്ഞ കാലാവധി 5 വര്‍ഷം ആണ് (5 വര്‍ഷം മുതല്‍ 16 വര്‍ഷം വരെയുള്ള ഏതെങ്കിലും കാലാവധി പ്രീമിയം അടവിനായി തിരഞ്ഞെടുക്കാവുന്നതാണ്).
5 വര്‍ഷം മുതല്‍ 8 വര്‍ഷം വരെ കാലാവധിയില്‍ പ്രീമിയം അടക്കുന്നവര്‍ക്ക്,
പതിനൊന്ന് വര്‍ഷം തികയുന്നതു മുതല്‍ 10% നിരക്കില്‍ ജീവിതാവസാനം വരെ കേന്ദ്രസര്‍ക്കാരിന്റെ ഗ്യാരന്റിയോട് കൂടിയുള്ള ഇന്‍കം ബെനിഫിറ്റ് ലഭിക്കുന്നു.
9 വര്‍ഷം മുതല്‍ 16 വര്‍ഷം വരെ കാലാവധിയില്‍ പ്രീമിയം അടക്കുന്നവര്‍ക്ക്, അടവ് കഴിഞ്ഞു മൂന്ന് വര്‍ഷം തീരുന്നത് മുതല്‍ 10% നിരക്കില്‍ ജീവിതാവസാനം വരെ ഇന്‍കം ബെനിഫിറ്റ് ലഭിക്കുന്നു.
ഉദാഹരണം,
30 വയസ്സുള്ള ഒരാള്‍, 5 ലക്ഷം രൂപയുടെ പോളിസിയില്‍ ചേരുന്നു. 5 വര്‍ഷത്തേക്ക്, ഓരോ വര്‍ഷവും 1,10,150 രൂപ നിരക്കില്‍ (ജി.എസ്.ടി. കൂടാതെ), പ്രീമിയം അടക്കുന്നു.
∙പതിനൊന്ന് വര്‍ഷം തികയുന്നതു മുതല്‍ 10% നിരക്കില്‍, അതായത് 50,000 രൂപ വെച്ച്, ഓരോ വര്‍ഷവും ജീവിതാവസാനം വരെ ഇന്‍കം ബെനിഫിറ്റ് ലഭിക്കും.
ഇന്‍കം ബെനിഫിറ്റ് കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഈ പദ്ധതി ജീവിതാവസാനം വരെ ഉറപ്പാക്കുന്നുണ്ട്.
ഇന്‍കം ബെനിഫിറ്റ് വേണ്ടെങ്കില്‍
എല്ലാ വര്‍ഷവും കിട്ടുന്ന 10% തുകയോടൊപ്പം 5.5 % കൂട്ടുപലിശയോട് കൂടി അവരുടെ നിക്ഷേപം വളര്‍ന്നുകൊണ്ടിരിക്കും. എപ്പോള്‍ ആവശ്യം വരുമ്പോഴും അവരുടെ അക്കൗണ്ടിലുള്ള തുകയില്‍ നിന്നും 75% വരെ പിന്‍വലിക്കാം. പോളിസി പൂര്‍ണ്ണമായി അവസാനിപ്പിച്ച് മുഴുവന്‍ തുകയും സറണ്ടര്‍ ചെയ്ത് വാങ്ങാനും കഴിയുന്നതാണ്.