ചികിൽസാ ചെലവിന് നെട്ടോട്ടമോടേണ്ട, ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഏത് ആശുപത്രിയിലും 'ക്യാഷ്‌ലെസ്'
Mail This Article
ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) "ക്യാഷ്‌ലെസ് എവരിവേർ" ആരംഭിച്ചു. ഇതിൽ പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. കൂടാതെ, ഇൻഷുറൻസ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും പണരഹിത സൗകര്യം ലഭിക്കും.
'കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ നേട്ടമാകും. നിനച്ചിരിക്കാത്ത സമയത്തുള്ള ആശുപത്രി ചെലവുകൾക്ക് നെട്ടോട്ടമോടുന്നത് ഇതുവഴി ഒഴിവാക്കാം. ഇൻഷുറൻസ് കമ്പനിക്ക് കരാറോ ടൈ-അപ്പുകളോ ഉള്ള ആശുപത്രികളിൽ മാത്രമാണ് ഇത്രയും നാൾ ഈ പണരഹിത സൗകര്യം നിലവിൽ ലഭ്യമായിരുന്നത്. പോളിസി ഉടമ കരാറിലില്ലാത്ത ആശുപത്രി തിരഞ്ഞെടുക്കുകയാണെങ്കിൽ പണരഹിത സൗകര്യം ലഭിച്ചിരുന്നില്ല. പകരം റീഇംബേഴ്സ്മെന്റ് ക്ലെയിമിന് പോകേണ്ടിവരുന്ന അവസ്ഥ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ ഇൻഷുറൻസ് കമ്പനികള്‍ നിസാര കാരണങ്ങൾ പറഞ്ഞു ക്ലെയിം നിരാകരിക്കുകയും, വൈകിപ്പിക്കുകയും പതിവായിരുന്നു. ഈ അവസ്ഥയ്ക്കാണ് എല്ലായിടത്തും 'ക്യാഷ് ലെസ്സ്' നടപ്പാക്കിയാൽ മാറ്റം വരിക. സാധാരണക്കാരന്റെ പോക്കറ്റിന് ഇത് വലിയൊരു ആശ്വാസവുമാകും