2022 ൽ 70,000 ബിറ്റ് കോയിൻ കോടീശ്വരന്മാർ ഇല്ലാതായി
Mail This Article
ക്രിപ്റ്റോ വിന്റർ 70,000 ബിറ്റ്‌കോയിൻ കോടീശ്വരന്മാരെ 2022ൽ ഇല്ലാതാക്കി. ബിറ്റ് കോയിന്റെ കുത്തനെയുള്ള വീഴ്ച കോടീശ്വരൻമാർക്ക് കാര്യമായ നഷ്ടം വരുത്തിവെച്ചു.
ഫിൻബോൾഡിന്റെ ജനുവരി 2 വരെയുള്ള ഡാറ്റ അനുസരിച്ച് ബിറ്റ്കോയിൻ കോടീശ്വരൻമാരുടെ എണ്ണം 28,007 ആയിരുന്നു, ഇത് കഴിഞ്ഞ വർഷം ജനുവരി 2നെ അപേക്ഷിച്ച് ഏകദേശം 71.73 ശതമാനം ഇടിവാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം തുടക്കത്തിൽ, കോടീശ്വരന്മാരുടെ എണ്ണം 99,092 ആയിരുന്നു.
കേന്ദ്രീകൃത ക്രിപ്റ്റോഎക്സ്ചേഞ്ചുകളിൽ 'വാഷ് ട്രേഡ് സ്കാൻഡൽ ' ഉണ്ടാകുമെന്ന് കോടീശ്വരനായ ക്രിപ്റ്റോ നിക്ഷേപകന്‍ മാർക്ക് ക്യൂബൻ മുന്നറിയിപ്പ് നൽകുന്നു. സാധാരണ രീതിയിൽ വില ഉയരാൻ ഒരു സാധ്യതയില്ലാത്ത ക്രിപ്റ്റോകളിൽ കൃത്രിമ താല്പര്യം സൃഷ്ടിച്ച് മറ്റ് നിക്ഷേപകരെ കെണിയിൽ പെടുത്തുന്ന രീതിയാണ് 'വാഷ് ട്രേഡ്'. കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അടച്ചുപൂട്ടലിലേക്ക് പോകുന്നതിന്റെ സൂചനകളും രാജ്യാന്തര മാധ്യമ വാർത്തകളിൽ നിറയുന്നുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : 70000 Crorepatis Lost Their Money in Bitcoin Fall