അദാനി ഓഹരികൾ കൈവശം വെച്ചതിനു എൽ ഐ സി വലിയ വില കൊടുക്കേണ്ടി വരുമോ?
Mail This Article
അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞത് എൽഐസി യെ വെള്ളം കുടിപ്പിക്കുന്നു. ഹിൻഡൻബെർഗ് ആരോപണങ്ങൾ പുറത്തു വന്നതിനു ശേഷം അദാനി ഓഹരികൾ ഒന്നും എൽ ഐ സി വിറ്റൊഴിച്ചിരുന്നില്ല. അദാനി ഓഹരികളുടെ മൂല്യം നഷ്ടപ്പെട്ടത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതു ഇപ്പോൾ എൽ ഐ സിയെയാണ്. വാങ്ങിയ വിലക്കടുത്തേയ്ക്ക് മൂല്യം ഇപ്പോൾ എത്തി നിൽക്കുകയാണ്. പ്രശ്നങ്ങൾ തുടങ്ങിയ സമയത്തെങ്കിലും എൽ ഐ സി അദാനി ഓഹരികൾ വിറ്റൊഴിഞ്ഞിരുന്നെങ്കിൽ 26,000 കോടി രൂപ ലാഭമുണ്ടാക്കാമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിറ്റിരുന്നെങ്കിൽ 30,000 മുതൽ 50,000 കോടി രൂപ ലാഭം എൽ ഐ സി ക്ക് ലഭിച്ചേനെ. സർക്കാർ ഉടമസ്ഥതയിലുള്ള എൽ ഐ സി യുടെ നഷ്ടം സാധാരണക്കാരനെ ബാധിക്കുമോയെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. ഓഹരികളുടെ വില കുറഞ്ഞതിനാൽ അദാനി ഓഹരികൾ ഇനിയും കൂടുതലായി എൽ ഐ സി തങ്ങളുടെ നിക്ഷേപത്തിൽ ഉൾപ്പെടുത്തുമോ അതോ നഷ്ടത്തിൽ വിറ്റൊഴിയുമോയെന്നു വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം.
English Summary : Adani Shares Going Down What will be LIC Strategy