ആക്സിസ് എസ്&പി 500 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് ഏപ്രിൽ 5 വരെ

HIGHLIGHTS
  • കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം
MF (12)
SHARE

ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ ആക്സിസ് എസ് & പി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഏപ്രില്‍ അഞ്ചിന് അവസാനിക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. 

പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 95 ശതമാനവും എസ് & പി 500 ടിആര്‍ഐ പ്രതിഫലിപ്പിക്കുന്ന ആഗോള ഇടിഎഫുകളിലാവും നിക്ഷേപിക്കുക. പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയായി ഇതിനെ കണക്കാക്കാം. വൈവിധ്യവല്‍ക്കരണത്തിനും ഇതു സഹായകമാകും. അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള 500 വന്‍കിട കമ്പനികളുടെ പ്രകടനം പിന്തുടരുന്നതിന്‍റെ ഗുണവും ഇതിലൂടെ ലഭിക്കും. 

English Summary : Axis Mutual Fund Launched NFO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS