27,000 കടന്ന് മിഡ് കാപ് സൂചിക, നേട്ടമുണ്ടാക്കിയ ഓഹരികള്‍ ഇവയാണ്

Mail This Article
ഇന്നലെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക(midcap index) സര്‍വകാല റെക്കോര്‍ഡ് ആയ 26,954.63ല്‍ എത്തിയത്. 2021 ഒക്ടോബര്‍ 18ന് കുറിച്ച 26,952.13 പോയിന്റിനെ ആണ് സൂചിക മറികടന്നത്. മാര്‍ച്ചില്‍ ശേഷം ഉയരാന്‍ തുടങ്ങിയ മിഡ്ക്യാപ് സൂചിക സെന്‍സെക്‌സിനെക്കാള്‍ നേട്ടത്തിലാണ്. ഇന്ന് 27,000 കടന്ന മിഡ്ക്യാപ് സൂചിക നിലവില്‍ 27,014.49 പോയിന്റിലാണ് (11.00 AM)
പലിശ നിരക്കുകള്‍ ഇനി വര്‍ധിച്ചേക്കില്ല, നിക്ഷേപകര്‍ എന്തു ചെയ്യണം?.. Read more at:

2023ല്‍ ഇതുവരെ സെന്‍സെക്‌സ് 3.5 ശതമാനത്തോളം നേട്ടമുണ്ടാക്കിയപ്പോള്‍ മിഡ്ക്യാപ് സൂചിക ഉയര്‍ന്നത് 6.5 ശതമാനത്തോളം ആണ്. ഒരു വര്‍ഷക്കണക്കില്‍ 17 ശതമാനം മൂന്ന് വര്‍ഷത്തെ കണക്കില്‍ 128 ശതമാനം ആണ് മിഡ്ക്യാപ് സൂചിക ഉയര്‍ന്നത്. ഇതേ കാലയളവില്‍ സെന്‍സെക്‌സില്‍ ഉണ്ടായത് യഥാക്രമം 13 %, 92% വളര്‍ച്ചയാണ്
ഒരു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കിയ ടോപ് 5 മിഡ്ക്യാപ് ഓഹരികള്‍
വരുണ്‍ ബിവ്‌റേജസ് (127.4%), സിജി പവര്‍& ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് (118.8), ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (96.4), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (85.9), ട്യൂബ് ഇന്‍വസ്റ്റ്‌മെന്റ്‌സ് (79 %) എന്നിവയാണ് ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും അധികം നേട്ടം നല്‍കിയ 5 മിഡ്ക്യാപ് ഓഹരികള്‍. 68 ശതമാനത്തോളം ഇടിഞ്ഞ ഗ്ലാന്‍ഡ് ഫാര്‍മയാണ് നഷ്ടക്കണക്കില്‍ ഒന്നാമത്. ലോറസ് ലാബ്‌സ് (-41.1%), ഡല്‍ഹിവെറി (-29.9 %) എന്നിവയാണ് ഏറ്റവും അധികം ഇടിഞ്ഞ ഓഹരികളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
English Summary : Know 5 Top Performing Midcap Shares