ഉത്തര കൊറിയ ക്രിപ്റ്റോ കറൻസികളിലൂടെ പണം കൊയ്യുന്നു, എങ്ങനെ?
Mail This Article
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്ന രാജ്യാന്തര ഉപരോധം മറി കടക്കാൻ കൂട്ടുപിടിക്കുന്നത് ക്രിപ്റ്റോ കറൻസികളെയാണ് എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും, പുറത്തുമുള്ള വ്യാപാരങ്ങൾ തടഞ്ഞാൽ പോലും ഉത്തര കൊറിയയുടെ ശക്തിയെ ഇതുകൊണ്ടു തടയാനാകുന്നില്ല.
ഉത്തര കൊറിയയുടെ ഹാക്കിങ് സംഘമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് അതിവിദഗ്ധമായി ക്രിപ്റ്റോ കറൻസി ചോർത്തുന്നത്. കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള ക്രിപ്റ്റോ കറൻസികളാണ് ഉടമകളറിയാതെ ഇത്തരത്തിൽ ഉത്തര കൊറിയൻ ഖജനാവിൽ എത്തുന്നത്. രാജ്യാന്തര തലത്തിൽ വ്യാപാരമൊന്നുമില്ലെങ്കിലും, വിദേശ നാണ്യത്തിന് ഉത്തര കൊറിയയിൽ ഒരു പഞ്ഞവും ഇല്ല. 2022 ൽ ലോകത്ത് നടന്ന പകുതിയോളം ക്രിപ്റ്റോ കറൻസി മോഷണത്തിന് പിന്നിലും ഉത്തര കൊറിയ ആണെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോകറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.