ADVERTISEMENT

ഐപിഒ (പ്രാരംഭ ഓഹരി വിൽപ്പന) നിക്ഷേപകർക്ക് സ്വപ്നതുല്യമായ നേട്ടം നൽകിക്കൊണ്ട് ടാറ്റ ടെക്നോളജീസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 140 ശതമാനം നേട്ടത്തിൽ 1200 രൂപയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 139.99 ശതമാനം നേട്ടത്തിൽ 1199.95 രൂപയിലുമാണ് ഓഹരികൾ വ്യാപാരം തുടങ്ങിയത്. 500 രൂപയാണ് ഐപിഒയുടെ ഇഷ്യു പ്രൈസ്. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ടാറ്റ ഗ്രൂപ്പിൽ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.  നവംബർ 22 മുതൽ 24 വരെ നടന്ന ഐപിഒ, ഇഷ്യൂ ഓപ്പൺ ചെയ്ത് 36 മിനിറ്റിനുള്ളിൽ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. പൂർണമായും ഓഫർ ഫോർ സെയിലിലൂടെ നടന്ന ഐപിഒയിൽ 3042.51 കോടി രൂപയാണ് സമാഹരിച്ചത്.  ഓഫർ ഫോർ സെയിലായതുകൊണ്ടുതന്നെ ടാറ്റ ടെക്നോളജീസിന് പണമൊന്നും ലഭിക്കില്ല.  

മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ്  11.41 ശതമാനം ഓഹരികൾ വിറ്റു. ആൽഫ ടിസി ഹോള്‍ഡിങ്സ് (2.40%),ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട് (1.20%) എന്നിവരാണ് ഓഹരികൾ വിറ്റ മറ്റ് നിക്ഷേപകർ. പ്രോഡക്ട് എൻഡിനീയറിങ് ആൻഡ് ഡിജിറ്റൽ സർവീസ് കമ്പനിയായ ടാറ്റ ടെക്നോളജീസ് ഒറിജിനൽ എക്യുപ്മെൻറ് മാനുഫാക്ചേഴ്സിന് (OEMs) ആണ് പ്രധാനമായും സേവനങ്ങൾ നൽകുന്നത്.  

English Summary:

Tata Technologies Lists At 140% Premium, Doubles Investors Wealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com