ഇന്ത്യയുടെ വളർച്ച കണക്കുകളുടെ പിൻബലത്തിൽ വിപണി ഉയരങ്ങളിലേക്ക്
Mail This Article
ഇന്ത്യൻ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് പുതിയ ഉയരം തൊട്ടു. 134 പോയിന്റ് നേടിയ നിഫ്റ്റി 20267 എന്ന റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 20,291 എന്ന പുതിയ റെക്കോർഡ് നേട്ടം രേഖപ്പെടുത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ 15 ന് രേഖപ്പെടുത്തിയ 20,222.45 എന്ന റെക്കോർഡാണ് ഇന്ന് മറികടന്നത് . നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 എന്നിവയും റെക്കോർഡ് ഉയരത്തിൽ എത്തി.
സെന്‍സെക്സ് 493 പോയിന്റുയർന്ന് 67481ലാണ് അവസാനിച്ച് ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നിഫ്റ്റി 50-ൽ നേട്ടമുണ്ടാക്കി. ആഗോള പലിശനിരക്കിൽ ശുഭാപ്തിവിശ്വാസം കൂടിയതും, സെപ്റ്റംബർ-ത്രൈമാസത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതും, നിഫ്റ്റിയെ പുതിയ ഉയരത്തിലെത്താൻ സഹായിച്ചു.അതോടൊപ്പം എക്സിറ്റ് പോളുകളിൽ ബി ജെ പി ഭരണം നിലനിർത്തുമെന്ന് പ്രവചനം കൂടി വന്നതോടെ ഓഹരി വിപണിയിലും അത് പ്രതിഫലിച്ചു.