ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ പണപ്പെരുപ്പ നിരക്കിന്റെ ഏതാണ് ഇരട്ടിയോ അതിലധികമോ നൽകാൻ ഓഹരി നിക്ഷേപത്തിനു കഴിയും. ദീർഘകാലത്തിൽ മാത്രമല്ല  മൂന്നു മുതൽ 30 വർഷം വരെയുള്ള വിവിധ കാലയളവുകളിലെ കണക്കെടുത്താലും പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം  നൽകാൻ എന്നും ഓഹരി നിക്ഷേപത്തിനു കഴിഞ്ഞിട്ടുണ്ട്. അതിനാൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആവശ്യമായ പണം സ്വരുകൂട്ടാൻ ഓഹരിയോളം മികച്ച മറ്റൊരു   നിക്ഷേപമാർഗമില്ല. പറയുന്നത് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ്  ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് പ്രൊ. വി. കെ. വിജയകുമാർ.

ഓഹരി വിപണിയെ കുറിച്ച് അറിവില്ലാത്തവർക്ക്  മ്യൂച്വൽ ഫണ്ട്   നിക്ഷേപം വഴി  ഈ സാധ്യത ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്,  മലയാള മനോരമ    സമ്പാദ്യം,  ജിയോജിത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓഹരി– മ്യൂച്വൽ ഫണ്ട്  നിക്ഷേപ ബോധവൽക്കരണ സെമിനാറിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓഹരി വിപണിയിൽ ട്രേഡ് ചെയ്യുമ്പോൾ നഷ്ടം ബുക്ക് ചെയ്യുന്ന കാര്യത്തിൽ മലയാളി വളരെ പിന്നിൽ ആണെന്ന്  റോട്ടറി ക്ലബ്ബ്  പ്രസിഡൻറ് ജോഷ് ജോസഫ് മണ്ണിപ്പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ജിയോജിത്  സൗത്ത്  കേരള  ഹെഡ്  മനോജ് എൻ. ജി  സംശയങ്ങൾക്ക്  മറുപടി പറഞ്ഞു. 

റോട്ടറി ക്ലബ്ബ്  സെക്രട്ടറി  പ്രൊഫസർ കെ. എസ് കുര്യൻ, ജിയോജിത്ത് കലൂർ ബ്രാഞ്ച് ഹെഡ്  റഹ്മത്ത്. എ, ജിയോജിത്ത്  ഫിനാൻഷ്യൽ കൺസൾട്ടന്റ്  സ്മിത  സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്ററിലെ വനിതാ സംരംഭകർ ഉൽപാദിപ്പിക്കുന്ന  ഉൽപ്പന്നങ്ങൾ, പൊൻകുന്നം പാറയ്ക്കൽ ബീ ഫാമിലെ നാടൻതേൻ എന്നീ സ്റ്റോളുകളും സെമിനാറിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.

English Summary:

Share Investment Seminar Conducted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com