ADVERTISEMENT

ചോദ്യം: എനിക്ക് എസ്‌ഐപി വഴി 10-15 വർഷത്തേക്ക് ഓരോ മാസവും 3,000 രൂപ വീതം നിക്ഷേപിക്കണമെന്നുണ്ട്. ഒരു നിശ്ചിത ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള നിക്ഷേപമല്ല. അതിനാൽ ഉയർന്ന റിസ്കെടുക്കാൻ ഞാൻ തയാറാണ്. അനുയോജ്യമായ ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ ഏതൊക്കെയാണ്? എസ്‌ഐപിപോലെ മികച്ച പ്ലാനുകൾ വേറെയുമുണ്ടോ? 

മറുപടി: ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച മാർഗം എസ്‌ഐപി തന്നെയാണ്. നിങ്ങൾ ദീർഘകാലത്തേക്കു നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതിനാലും ശരാശരിക്കു മുകളിൽ റിസ്കെടുക്കാൻ തയാറാണെന്നതിനാലും മിഡ്ക്യാപ്, സ്‌മോൾ ക്യാപ് ഫണ്ടുകൾ പരിഗണിക്കാം. ഒപ്പം ഫോക്കസ്ഡ് ഫണ്ടുകളും.

ഈ വിഭാഗങ്ങളിൽ ഞങ്ങൾ ശുപാർശ ചെയ്യുന്ന ഫണ്ടുകൾ ആണ് ചുവടെ. ഫണ്ടുകൾ നിർദ്ദേശിച്ചിരിക്കുന്നത് ഡോ. ആർ.ജി.രഞ്ജിത് ( അസോഷ്യേറ്റ് ഡയറക്ടർ ,ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്).

table-mutual-fund-manorama-sampadyam
CAGR as of 16-Nov-23.

മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കം  'ഫിനാൻസ് ഡോക്ടർ' പംക്തിയിൽ പ്രസിദ്ധീകരിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നിർദേശിക്കുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ.  സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും  ഇ-മെയിൽ വഴിയോ (sampadyam@mm.co.in) വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com