എസ്‌ഐപി തുടങ്ങാം; വിദേശ വിപണികളിൽ നിക്ഷേപിക്കുന്ന 5 ഫണ്ടുകൾ
Mail This Article
ചോദ്യം: വിദേശ വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ എസ്‌ഐപി തുടങ്ങണമെന്നുണ്ട്. നടപടിക്രമങ്ങൾ സാധാരണ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടേതുപോലെയാണോ? നല്ല ഫണ്ടുകൾ ഏതൊക്കെയാണ്? ഡോളർ-രൂപ കയറ്റിറക്കങ്ങൾ നിക്ഷേപത്തെ ബാധിക്കുമോ?
മറുപടി: എസ്‌ഐപി ആയി വിദേശ ഫണ്ടുകളിൽ ദീർഘകാലത്തേക്കു ചെറിയ തുക വീതം നിക്ഷേപിക്കുന്നതു നല്ലതാണ്. ആഗോളതലത്തിലുള്ള വൈവിധ്യവൽക്കരണംവഴി നിക്ഷേപത്തിനു സുരക്ഷ വർധിപ്പിക്കാം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പലിശനിരക്ക് ക്രമേണ കുറയുമെന്ന പ്രതീക്ഷ കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ വിദേശ വിപണിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ആകർഷകമാകുമെന്നും പ്രതീക്ഷിക്കുന്നു.
നിക്ഷേപം തുടങ്ങാനുള്ള നടപടിക്രമങ്ങൾ സാധാരണ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടേതിനു സമാനമാണ്. നിക്ഷേപങ്ങൾക്കായി പരിഗണിക്കാവുന്ന ഏതാനും ഇൻഡക്‌സ് ഫണ്ടുകൾ താഴെ പറയുന്നു:
- ഐസിഐസിഐ പ്രു നാസ്ഡാക്ക് 100 ഇൻഡക്‌സ് ഫണ്ട് (G)
- പിജിഐഎം ഇന്ത്യ ഗ്ലോബൽ ഇക്വിറ്റി ഓപ്പർച്യൂനിറ്റി ഫണ്ട് (G)
- മോത്തിലാൽ ഓസ്‌വാൾ നാസ്ഡാക്ക് 100 ഫണ്ട് ഓഫ് ഫണ്ട് (G)
- ഡിഎസ്പി യുഎസ് ഫ്ലെക്‌സിബിൾ ഇക്വിറ്റി ഫണ്ട് (G)
- ആക്‌സിസ് ഗ്ലോബൽ ഇന്നൊവേഷൻ ഫണ്ട് ഓഫ് ഫണ്ട് (G)
ഫണ്ടുകൾ ശുപാർശ ചെയ്തിരിക്കുന്നത് ഡോ. ആർ.ജി.രഞ്ജിത് (അസോഷ്യേറ്റ് ഡയറക്ടർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്). മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കം ഫിനാൻസ് ഡോക്ടർ പംക്തിയിൽ പ്രസിദ്ധീകരിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും ഇ-മെയിൽ (sampadyam@mm.co.in) വഴിയോ വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക. സമ്പാദ്യത്തിലൂടെ മറുപടി ലഭിക്കും.