ADVERTISEMENT

ഓഹരിവിപണിയിൽ ഇന്ന് ശനിയാഴ്ച രാവിലെ 9 മുതൽ 3:30 വരെ സാധാരണ പോലെ വ്യാപാരം നടക്കും. എന്നാൽ  തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. ജനുവരി 22ന്  തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി. മഹാരാഷ്ട്രയിൽ പൊതു അവധിയായതിനാൽ തിങ്കളാഴ്ച  ഇക്വിറ്റി, ഡെറ്റ്, മണി മാർക്കറ്റ്  വ്യാപാരം നടക്കില്ല.ശനിയാഴ്ച നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എൻഎസ്‌ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്‌ഇ) വ്യാപാരം നടത്തുന്നതിനുള്ള സമയത്തെക്കുറിച്ച് നേരത്തെ അവ്യക്തത ഉണ്ടായിരുന്നു.വ്യാപാര സമയത്ത് പ്ലാറ്റുഫോമുകളിൽ എന്തെങ്കിലും പ്രശ്‍നം നേരിട്ടാൽ സുരക്ഷിതമായി വ്യാപാരം പൂർത്തിയാക്കാനുള്ള ഒരു സംവിധാനത്തിന്റെ പരീക്ഷണത്തിന് വേണ്ടിയായിരുന്നു ശനിയാഴ്ച വ്യാപാരം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനു പകരം സാധാരണ രീതിയിലുള്ള വ്യാപാരമാണ് നടക്കുകയെന്നാണ് പിന്നീട് എൻ എസ് ഇ അറിയിച്ചു.

English Summary:

Share Market will Work Today, Monday Holiday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com