ADVERTISEMENT

ഓരോ കാലഘട്ടത്തിലും നിക്ഷേപകർക്കു മുന്നിൽ അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിച്ചുകൊണ്ടാണ് ഓഹരിവിപണി മുന്നേറുന്നത്. അതുകൊണ്ടുതന്നെ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുമ്പോൾ സ്ഥിരതയും വളർച്ചയും നൽകുന്ന നിക്ഷേപങ്ങളാവും എല്ലാവരും തേടുക. അത്തരത്തിൽ, എടുക്കുന്ന റിസ്കിനനുസരിച്ചു നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് വിഭാഗമാണ് ലാർജ് & മിഡ്‌ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍. വിവിധ കമ്പനികളുടേതായി 26 ഓളം സ്കീമുകളും 1.75 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ള ഈ വിഭാഗം ഫണ്ടുകൾ എന്നും നിക്ഷേപകരെ ആകർഷിക്കുന്നു.

എന്തുകൊണ്ട് ഇപ്പോൾ? 
നിലവിലെ വിപണി സാഹചര്യങ്ങൾ, മുൻപെങ്ങുമില്ലാത്തതരത്തിൽ സന്തുലിതമായ ഒരു നിക്ഷേപരീതി ആവശ്യപ്പെടുന്നുണ്ട്. അതുറപ്പാക്കാൻ പറ്റുന്നവയാണ് ലാർജ് & മിഡ്ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. ലാർജ് ക്യാപ് ഓഹരികളുടെ സ്ഥിരതയും മിഡ്ക്യാപ് ഓഹരികളുടെ വളർച്ചാ സാധ്യതയും ഒന്നുചേരുന്ന ഈ ഫണ്ടുകൾ സന്തുലനം ഉറപ്പാക്കും. പോർട്ട്ഫോളിയോയുടെ വൈവിധ്യവൽക്കരണത്തിനും ഈ ഫണ്ടുകൾ അനുയോജ്യമാണ്. രണ്ടു വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നതുകൊണ്ടുതന്നെ ചാഞ്ചാട്ടത്തിന്‍റെ സമയത്തും ആകർഷകമായ നേട്ടം ഉറപ്പാക്കാൻ ഫണ്ട് മാനേജർക്കു സാധിക്കും. ഈ ഫണ്ടുകളിലൂടെ നിക്ഷേപകന്റെ റിസ്കും വലിയതോതിൽ കുറയും. അതുകൊണ്ടു കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച വിഭാഗമാണ് ലാർജ് & മിഡ്ക്യാപ് ഫണ്ടുകൾ. 

ഈ ഫണ്ടിലെ നിക്ഷേപത്തിന്റെ 35 % വീതം ലാർജ്‌ക്യാപ്, മിഡ്‌ക്യാപ് ഓഹരികളിൽ നിക്ഷേപിച്ചിരിക്കണം. ബാക്കിയുള്ള 30 % ഓഹരികൾ, ഫണ്ടു സ്വീകരിക്കുന്ന നിക്ഷേപ തന്ത്രങ്ങൾക്കനുസരിച്ചു തിരഞ്ഞെടുക്കാം. ഈ വിഭാഗത്തിൽ മികച്ച നേട്ടം നൽകുന്ന ഒട്ടേറെ ഫണ്ടുകൾ ലഭ്യമാണ്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ നിക്ഷേപത്തിനു ശരാശരി 30 % റിട്ടേൺ നൽകാൻ ലാർജ് & മിഡ്ക്യാപ് ഫണ്ടുകൾക്കു സാധിച്ചിട്ടുണ്ട്. മൂന്നു വർഷത്തിൽ 22ഉം അഞ്ചു വർഷത്തിൽ 17.9 ഉം ശതമാനം നേട്ടം നൽകി മികച്ച പ്രകടനവും കാഴ്ചവച്ചു. എസ്‌ഐ‌പി നിക്ഷേപങ്ങളും മികച്ച നേട്ടമാണു നൽകിവരുന്നത്. ഈ വിഭാഗത്തിൽ ദീർഘകാലമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ലാർജ് & മിഡ്‌ക്യാപ് ഫണ്ട്. നിക്ഷേപം നടത്തുംമുൻപ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും അവ നേടിയെടുക്കേണ്ട കാലയളവും പരിഗണിക്കണം •

(മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ. മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Large&Midcap Equity Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com