ബൈജൂസ് തിരിച്ചു വരുമോ? അതോ ബൈജു പുറത്താകുമോ?
Mail This Article
തകർന്ന അവസ്ഥയിൽ നിന്നും തിരിച്ചുകയറാൻ ബൈജൂസ് പുതിയ വഴി തേടുന്നു. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നുമാണ് ബൈജൂസിന്റെ സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രൻ പുതിയ വാഗ്ദാനം നൽകുന്നത്. ഓഹരി ഉടമകൾക്കയച്ച കത്തിൽ കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദേശങ്ങളാണെന്നാണ് സൂചന. ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുമെന്നതാണ് ബൈജു പ്രഖ്യാപിച്ച ഏറ്റവും വലിയ വാഗ്ദാനം.
അതേ സമയം ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അവർക്കുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എഡ്‌ടെക് സ്ഥാപനമായ ബൈജുവിന്റെ മാതൃ കമ്പനിയായ ആയ തിങ്ക് ആൻഡ് ലേണിന്റെ റൈറ്റ്സ് ഇഷ്യൂ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി ബൈജു ബുധനാഴ്ച ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ അറിയിച്ചു.