നമ്മുടെ അക്കൗണ്ടുകൾ ഇരട്ടപ്പൂട്ടിലൂടെ സുരക്ഷിതമാക്കാം

HIGHLIGHTS
  • നമ്മുടെ ഇ–മെയിൽ ഗൂഗിൾ അക്കൗണ്ടുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഡീമാറ്റ് അക്കൗണ്ടിനും എല്ലാം 2 എഫ്‌എ സുരക്ഷാ സംവിധാനം ലഭ്യമാണ്.
family-budget (2)
SHARE

പാസ്‌വേഡുകൾക്കും അക്കൗണ്ടുകൾക്കും ഉണ്ടാകുന്ന സുരക്ഷാഭീഷണികളിൽനിന്നു രക്ഷ നേടാനുള്ള ഫലപ്രദമായ മാർഗമാണ് 2-ഫാക്ടർ ഓതന്റിക്കേഷൻ (2 എഫ്എ).

യൂസർ നെയിമും പാസ്‌വേഡും കൊടുത്തു മാത്രം ഒരാൾ ലോഗിൻ ചെയ്‌താൽ ആ വിവരങ്ങൾ ഹാക്കേഴ്‌സിനു ചോർത്തിയെടുക്കാൻ എളുപ്പമാണ്. എന്നാൽ, ഇവയ്ക്കു പുറമേ മറ്റൊരു ആപ്ലിക്കേഷൻ വഴി നമ്മുടെ ഫോണിൽ വേറൊരു നമ്പർ കൂടി വരും. അതു കൊടുത്താലേ 2എഫ്എ ഓതന്റിക്കേഷൻ പൂർത്തിയാകൂ. മറ്റൊരാൾക്കു  നുഴഞ്ഞുകയറാൻ സാധിക്കാതെ പഴുതടച്ചുള്ള സുരക്ഷാക്രമീകരണമാണ് ഇതിലുള്ളത്. രണ്ടു ചാനലിലൂടെയാണ് ഉപയോക്താവ് അക്കൗണ്ടിൽ കയറുന്നത് എന്നതാണു സുരക്ഷയ്ക്കു ബലം കൂട്ടുന്നത്. 2 ഫാക്ടർ ഓതന്റിക്കേഷൻ എല്ലാ ഡീമാറ്റ് ഉപയോക്താക്കളും പ്രവർത്തനക്ഷമമാക്കണമെന്ന് എൻഎസ്ഇ ജൂണിൽ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്.   

എങ്ങനെ ചെയ്യാം? 

∙ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ‘ഓതന്റിക്കേറ്റർ’ ആപ് ഡൗൺ ലോഡ് ചെയ്യുക. 

∙ നിങ്ങളുടെ പ്രൊഫൈൽ എടുത്ത്  ‘ടിഒടിപി’ അനുവദിക്കുക എന്നത് ക്ലിക് ചെയ്യുക. 

∙ ഇ–മെയിൽ ഐഡിയിൽ വരുന്ന ഒടിപി കൊടുക്കുക­. എന്നിട്ട് ഓതന്റിക്കേറ്റർ ആപ് തുറന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യുക. 

∙ തുടർന്ന് അക്കൗണ്ടിൽ വീണ്ടും ലോഗിൻ ചെയ്യുക. 

ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ട

∙കാർഡുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. 

∙ അപ്രതീക്ഷിത ഇ–മെയിലുകൾ, അനധികൃത ലിങ്കുകൾ, ഒടിപികൾ തുടങ്ങിയവ അവഗണിക്കുക.

∙ തട്ടിപ്പു ശ്രദ്ധയിൽപെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യുക. 

∙ നെറ്റ്ബാങ്കിങ് പാസ്‌വേഡുകളും കാർഡ് പിൻ നമ്പറുകളും ഇടയ്ക്കു മാറ്റണം.

English Summary : Know more about 2 Factor Authentication

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS