സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം ജനുവരി 31 വരെ
Mail This Article
പ്രതിമാസം 15 കിലോലിറ്ററിൽ താഴെ ഉപയോഗിക്കുന്നവർക്ക് സൗജന്യ ശുദ്ധജലം ലഭിക്കും. ബിപിഎൽ വിഭാഗത്തിലുള്ള ഉപയോക്താക്കൾക്കാണ് ഈ സൗജന്യത്തിനുള്ള അർഹത.
ജനുവരി 31വരെ
ശുദ്ധജലം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകണം. ഇതിനുള്ള സൗകര്യം ജല അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 31നു മുമ്പ് അപേക്ഷ ലഭിച്ചിരിക്കണമെന്ന് വാട്ടർ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
എങ്ങനെ?
https://kwa.kerala.gov.in/bpl-renewal എന്ന ലിങ്കിൽ പ്രവേശിച്ച് ബി പി എൽ ഉപഭോക്താക്കൾ റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക കസ്റ്റമർ ഐഡി, റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപഭോക്താവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ റജിസ്ട്രേഷൻ സമയത്ത് നൽകണം.
ഈ രേഖകളും അപേക്ഷയ്ക്ക് ഒപ്പം
റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച വാട്ടർ ബില്ല്, വില്ലേജ് ഓഫീസിൽ കരം അടച്ച രശീതി എന്നിവയുടെ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷയുടെ സ്ഥിതിവിവരം എസ്എംഎസ് ആയി ലഭിക്കും. കൂടുതൽ വിവരങ്ങൾ തൊട്ടടുത്ത വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നറിയാം.
English Summary : Apply online in KWA for free Drinking Water