ADVERTISEMENT

OTP, CVV നമ്പർ, ബാങ്ക് വിശദാംശങ്ങൾ എന്നിവ ഇല്ലാതെ പോലും നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ രൂപയും പിൻവലിച്ചുകൊണ്ടുപോകുന്ന പുതിയ തട്ടിപ്പ് രീതിയെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിൽ വന്നിട്ടുണ്ട്. ആധാർ എനേബിൾഡ് പേയ്‌മെന്റ് സേവനത്തിന്റെ (AePS) സഹായത്തോടെ, ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ഭൂരിഭാഗം ആളുകളും ആധാർ കാർഡും വിരലടയാളവും ഉപയോഗിച്ച് പണം പിൻവലിക്കുന്നതിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. NPCI അതായത് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുസരിച്ച്, ആധാർ പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റ് സേവനത്തിൽ നിന്ന് പണം പിൻവലിക്കാൻ മറ്റ് വിവരങ്ങളൊന്നും നൽകേണ്ടതില്ല. ആധാർ നമ്പറിന്റെയും വിരലടയാളത്തിന്റെയും സഹായത്തോടെ മാത്രമാണ് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത്. 

നിങ്ങളുടെ ആധാർ എവിടെയെല്ലാം ബന്ധിപ്പിക്കണം.. Read more

AePS വഴിയുള്ള തട്ടിപ്പ് 

AePSന്റെ സഹായത്തോടെ നിങ്ങൾക്ക് പണം പിൻവലിക്കാനും നിക്ഷേപിക്കാനും അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാനും  AePS പ്രത്യേകം സജീവമാക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ അക്കൗണ്ട് നമ്പർ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ,  അക്കൗണ്ടിൽ AePS സംവിധാനം പ്രവർത്തനക്ഷമമാണ്. അതായത്, നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാം. ആളുകളുടെ ആധാർ നമ്പറുകൾ സോഫ്റ്റ്‌കോപ്പികളിലായി ഇന്റർനെറ്റിൽ എളുപ്പത്തിൽ ലഭ്യമാണ്. ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ എക്‌സ്‌ട്രാക്റ്റ് ചെയ്യാൻ സൈബർ കുറ്റവാളികൾ AePS ഉപയോഗിക്കുന്നു. പണം പിൻവലിക്കാൻ സിലിക്കൺ ഉപയോഗിച്ചാണ് എഇപിഎസ് മെഷീനുകളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നത്.

aadhaa

ആധാറിൽ നിന്ന് ഒരു വിവരവും ചോർന്നിട്ടില്ലെന്നും ബയോമെട്രിക് വിവരങ്ങൾ ഒഴികെയുള്ള എല്ലാ ആധാർ വിവരങ്ങളും സുരക്ഷിതമായി തുടരുമെന്നും യുഐഡിഎഐ ഇപ്പോഴും പറയുമ്പോഴും ആധാർ നമ്പർ ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പുകൾ പെരുകുകയാണ്.  

തട്ടിപ്പുകാരിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?

ഈ തട്ടിപ്പ് ഒഴിവാക്കാൻ  നിങ്ങളുടെ ആധാർ ലോക്ക് ചെയ്‌ത് സൂക്ഷിക്കുക, ആവശ്യമുള്ളപ്പോൾ അത് അൺലോക്ക് ചെയ്‌ത് ഉപയോഗിക്കുക. ഡാറ്റ ചോർന്നാലും, നിങ്ങളുടെ ആധാർ നമ്പർ ലോക്ക് ചെയ്ത് ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ല.  മാസ്ക് ബേസ് ഉപയോഗിച്ച് തട്ടിപ്പ് ഒഴിവാക്കാം.

അനൗദ്യോഗിക കണക്കുകൾ പ്രകാരം, മാസ്ക്ഡ്  ആധാറിന്റെ ഉപയോക്താക്കളുടെ ശതമാനം ഒറ്റ അക്കത്തിലാണ്; 2021 ഒക്ടോബർ വരെ 131.68 കോടി ആധാർ കാർഡുകൾ ഉപയോഗത്തിലുണ്ട്.എങ്കിലും തീരെ ചെറിയ ഒരു ശതമാനം പേർ  മാത്രമേ മാസ്ക്ഡ് ആധാർ ഉപയോഗിക്കുന്നുള്ളൂ എന്നത് തട്ടിപ്പുകാർക്ക് സൗകര്യം ആകുന്നുണ്ട്. 

ചിത്രം: istockphoto/Deepak Sethi
ചിത്രം: istockphoto/Deepak Sethi

എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല? 

മാസ്ക്ഡ്  ആധാർ ഓപ്ഷൻ  ഏകദേശം അഞ്ച് വർഷമായി ലഭ്യമാണെങ്കിലും, കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ മാത്രമേ ഓപ്ഷൻ പോപ്പ് അപ്പ് ചെയ്യുന്നുള്ളൂ എന്നതിനാൽ പലർക്കും ഇത് അറിയില്ല. ഫോട്ടോകോപ്പി ഷോപ്പുകൾ, നെറ്റ്കഫേകൾ അല്ലെങ്കിൽ സ്റ്റേഷനറി ഔട്ട്ലെറ്റുകൾ എന്നിവയിൽ ഡൗൺലോഡ് ചെയ്യുമ്പോൾ സാധാരണയായി ഈ ഓപ്‌ഷൻ  ഓപ്പറേറ്റർമാർ അവഗണിക്കും. മാസ്ക്ഡ്  ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. 

ആധാർ നമ്പർ പങ്കിടുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?

അനധികൃതമോ സംശയാസ്പദമായതോ ആയ പോർട്ടലുകൾ അല്ലെങ്കിൽ ഏജൻസികൾ എന്നിവയുമായി ആധാർ ഓൺലൈനായി പങ്കിടുന്നതിനെതിരെ യുഐഡിഎഐ മുന്നറിയിപ്പ് നൽകുന്നു. നെറ്റ്കഫേയിലും മറ്റ് സേവന ദാതാക്കളിലും ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ മാസ്കഡ്  ആധാർ ആവശ്യപ്പെടുക. പ്രമോഷൻ കാമ്പെയ്‌നുകൾക്കായി സൂപ്പർമാർക്കറ്റുകളിലും സിനിമാശാലകളിലും ആധാർ വിശദാംശങ്ങൾ നൽകരുത്.  പാൻ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലെ തന്നെ ആധാറും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. 

English Summary : Beware about New Frauds with Aadhar Number 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com