ട്രഷറി ഓൺലൈൻ ഇടപാടുകാരുടെ അടിയന്തര ശ്രദ്ധയ്ക്ക്! പാസ്‌വേർഡുകൾ ഉടൻ മാറ്റുക
Mail This Article
സംസ്ഥാന സർക്കാരിന്റെ ട്രഷറി ഇടപാടുകൾ ഓൺലൈനായി നടത്തുന്നവർ പാസ്‌വേർഡുകൾ എത്രയും വേഗം മാറ്റുക. ഓൺലൈൻ ട്രഷറി പോളിസിയിൽ മാറ്റം വന്നതിനാൽ ട്രഷറിയുടെ ഓൺലൈൻ പോർട്ടലിൽ ലോഗിൻ പാസ്‌വേർഡും ട്രാൻസാക്‌ഷൻ പാസ്‌വേർഡും ഉടൻ മാറ്റണമെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ അക്കൗണ്ട് 24x7 മണിക്കൂറും പ്രവർത്തനക്ഷമമാണ്. ട്രഷറി അക്കൗണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ ഒരു ദിവസം കൈമാറ്റം ചെയ്യാം. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളവരുടെ പലിശ സേവിങ്സ് അക്കൗണ്ടിലാണ് വരുന്നത്.
മാറ്റുന്ന വിധം
ഇതിനായി https://.tsbonline.kerala.gov.in എന്ന സൈറ്റ് തുറന്ന ശേഷം ആദ്യം ലോഗിൻ പാസ്‌വേഡ് റീസെറ്റ് ചെയ്യുക. അതിനുശേ,ം പുതിയ പാസ്‌വേർഡ് ഉപയോഗിച്ചു വീണ്ടും ലോഗിൻ ചെയ്യുക. അതിനുശേഷം പണമിടപാടുകൾ നടത്തുന്നതിനുള്ള ട്രാൻസാക്‌ഷൻ പാസ്‌വേർഡ് കൂടി മാറ്റം വരുത്തുക.
ട്രഷറി ഓൺലൈൻ അക്കൗണ്ട് തുറക്കുന്നതെങ്ങനെ?
ഗൂഗിളിൽ ട്രഷറി സേവിങ്സ് ബാങ്ക് (TSB ONLINE) സേർച്ച് ചെയ്യുക. വെബ് സൈറ്റ് ക്ലിക് ചെയ്ത ശേഷം ന്യൂ റജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. സൈറ്റിൽ നിങ്ങളുടെ ട്രഷറി അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ട്രഷറി അക്കൗണ്ട് തുടങ്ങുമ്പോൾ നൽകിയിട്ടുള്ള മൊബൈൽ നമ്പർ, ഇമെയിൽ, ഇഷ്ടപ്പെടുന്ന യൂസർ നെയിം എന്നിവ നൽകുക. അതിന് ശേഷം നെക്സ്റ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക.
അതിനുശേഷം ഒടിപി ജനറേറ്റ് ചെയ്യും. ഫോണിൽ വരുന്ന ഒടിപി നമ്പർ നൽകുക. അപ്പോൾ ടിഎസ്ബി അപ്ലിക്കേഷൻ പാസ്‌വേഡ് ഫോണിൽ മെസേജ് ആയി വരും. ഈ പാസ്‍വേഡ് ഉപയോഗിച്ചു ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തശേഷം പുതിയ ലോഗിൻ പാസ്‌വേഡും ട്രാൻസാക്ഷൻ പാസ്‌വേഡും സെറ്റ് ചെയ്യണം. യൂസർ നെയിം പുതിയ പാസ്‌വേഡ് എന്നിവ കൊടുത്താൽ സേവിങ്സ് അക്കൗണ്ട് സന്ദർശിക്കാം. അക്കൗണ്ടിലെ ബാലൻസ് തുക, ഇതുവരെയുള്ള ട്രാൻസാക്‌ഷൻ തുടങ്ങിയവ പരിശോധിക്കാം. സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതും കാണാവുന്നതാണ്.
ട്രഷറി അക്കൗണ്ടിൽനിന്നു ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്ക് പണമയക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാം. ഇതിനായി പ്രത്യേക ട്രാൻസാക്‌ഷൻ പാസ്‌വേർഡ് സെറ്റ് ചെയ്യണം.
English Summary : Change Your Passwords of Treasury Online