സമ്മാനം എന്തുമായിക്കൊള്ളട്ടെ, വാങ്ങും മുമ്പ് ഇതൊന്ന് ശ്രദ്ധിക്കൂ...
Mail This Article
ഓണക്കാലമാണ്. കേരളത്തിൽ ഓണസമ്മാനം നൽകുന്ന പതിവ് തന്നെയുണ്ട്. ഇത്തരത്തിൽ സമ്മാനം കൊടുക്കുന്നതിനെക്കാള്‍ സ്വീകരിക്കാനാണ് നമുക്ക് ഇഷ്ടം.സുഹൃത്തുക്കള്‍ ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്ന് പലപ്പോഴും ഇത്തരം സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. അത് ചെറിയ സമ്മാനങ്ങൾ മാത്രമല്ല, ചിലപ്പോള്‍ സ്വത്ത്, ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയൊക്കെയാകാം. എന്നാല്‍, മൂല്യം എന്തുതന്നെ ആയാലും ഇത്തരം സമ്മാനങ്ങള്‍ക്ക് നികുതി ബാധ്യതയുണ്ടെന്നത് പലര്‍ക്കും അറിയില്ല. 1958-ലെ ഗിഫ്റ്റ് ടാക്സ് നിയമം റദ്ദാക്കിയത് മുതല്‍ 2004ല്‍ പുതിയ ആക്ട് നിലവില്‍ വരും വരെ എല്ലാ സമ്മാനങ്ങളും അവയുടെ മൂല്യം പരിഗണിക്കാതെ നികുതി രഹിതമായിരുന്നു. 2010ല്‍ ഭേദഗതികളോടെ നികുതി ബാധ്യത കൊണ്ടുവന്നിട്ടുണ്ട്.
എന്തിനൊക്കെ നികുതി നല്‍കണം?
∙ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ വെളിപ്പെടുത്താന്‍ നികുതിദായകന്‍ ബാധ്യസ്ഥനാണ്.
∙ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ പണം നല്‍കാതെ ലഭിക്കുന്നതാണ് സമ്മാനമായി പരിഗണിക്കുക.ആഭരണങ്ങള്‍, ഓഹരികള്‍, കടപ്പത്രങ്ങള്‍,
∙പെയിന്റിങുകള്‍, ശില്പങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കൂടാതെപണം, ഡ്രാഫ്റ്റ്, ചെക്ക്, ബാങ്ക് ട്രാന്‍സ്ഫര്‍ തുടങ്ങിയവ വഴി ലഭിച്ച പണം. ഭൂമി, കെട്ടിടം, വീട് തുടങ്ങിയവയിക്കും നികുതി ബാധ്യതയുണ്ട്. അതേസമയം ചില ഇളവുകളുണ്ട്
ബന്ധുക്കള്‍
അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, ജീവിത പങ്കാളി എന്നിങ്ങനെ അടുത്ത ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ ആദായ നികുതി പരിധിയില്‍ വരില്ല. എന്നാല്‍, ഐടിആറിലെ 'എക്സെംപ്റ്റ് ഇന്‍കം' എന്ന വിഭാഗത്തില്‍ സമ്മാന തുക രേഖപ്പെടുത്തേണ്ടതാണ്. വിവാഹവേളയില്‍ ആഭരണങ്ങളും സ്വത്ത് പോലുള്ളവയും സമ്മാനമായി ലഭിക്കുന്നവ നിലവിലെ നിയമമനുസരിച്ച് അത് എത്ര മൂല്യമുള്ളതായാലും നികുതിയൊന്നും നല്‍കേണ്ടതില്ല. പണമോ സ്വത്തോ, അനന്തരാവകാശമായോ വില്‍പത്രം മുഖേനയോ ലഭിക്കുകയാണെങ്കിലും നികുതി ബാധ്യതയില്ല.
സുഹൃത്തുക്കള്‍
സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. ' ഇന്‍കം ഫ്രം അദര്‍ സോഴ്സസ്' വിഭാഗത്തിലാണ് വരിക. സാമ്പത്തിക വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ ലഭിച്ചാല്‍ നികുതി നല്‍കേണ്ടതുണ്ട്. ഐടിആറില്‍ അത് കാണിക്കേണ്ടതുണ്ട്..
തൊഴിലുടമ
ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുണ്ട്. ഇത്തരം സമ്മാനങ്ങള്‍ വര്‍ഷത്തില്‍ 5,000 രൂപയില്‍ താഴെ മൂല്യമുള്ളതാണെങ്കില്‍ നികുതി ബാധ്യതയില്ല. സമ്മാന തുക 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ മുഴുവന്‍ തുകയും ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കുകയും ഓരോരുത്തരുടെയും സ്ലാബിനനുസരിച്ച് നികുതി നല്‍കുകയും വേണം.
English Summary : Know the Tax Implications of Gifts