ആഗ്രഹങ്ങൾ ശമ്പളത്തേക്കാൾ കൂടുതലാണോ? എങ്കിൽ പോക്കറ്റെന്നും കാലിയായിരിക്കും
Mail This Article
ശമ്പളം ഒരിക്കലും തികയുന്നില്ലെന്ന പരാതിയുള്ള ആളാണോ നിങ്ങൾ? ഓരോ മാസത്തേയും ആഗ്രഹങ്ങൾ നടത്തി കഴിയുമ്പോൾ ഒന്നും ബാക്കി വെക്കാനില്ലേ? 67 ശതമാനം ഇന്ത്യക്കാരും വ്യക്തിഗത വായ്പകൾ ശമ്പളത്തിന് പുറമെ എടുത്ത് 'കാര്യങ്ങൾ' നടത്തുന്നവരാണ് എന്ന് ഒരു ഫിൻ ടെക് കമ്പനിയുടെ സർവേയിൽ പറയുന്നു. പലിശ നിരക്കുകൾ എത്ര കൂടിയാലും വ്യക്തിഗത വായ്പകൾക്കുള്ള ഡിമാൻഡ് കുറയുന്നില്ലെന്നും ഈ സർവ്വേ ചൂണ്ടി കാണിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ സാധ്യതയില്ലാത്തവരും കൂടുതലായി കാര്യങ്ങൾ നടത്താൻ വ്യക്തിഗത വായ്പകൾ തന്നെയാണ് ആശ്രയിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമല്ല വീടുകൾ പുതുക്കി പണിയാനും, ചികിത്സക്കും, കല്യാണത്തിനും, യാത്രകൾക്കും വ്യക്തിഗത വായ്പകൾ എടുക്കുന്നവരാണ് പലരും.
ഒന്നിനും തികയില്ല
ശമ്പളത്തിൽ നിന്ന് ജീവിക്കാനാകാതെ വായ്പയും, ക്രെഡിറ്റ് കാർഡും കൂടുതൽ ഉപയോഗിക്കുന്നവർക്ക് വീണ്ടും ശമ്പളം ഒന്നിനും തികയാത്ത അവസ്ഥയുണ്ടാകും. കൃത്യ സമയത്ത് തിരിച്ചടവ് മുടങ്ങിയാൽ എടുത്തതിന്റെ നാലിരട്ടി വരെ ക്രെഡിറ്റ് കാർഡിൽ തിരിച്ചു അടയ്ക്കേണ്ടതായും വരും. അതുകൊണ്ട് ആഗ്രഹങ്ങളെ ശമ്പളത്തിന്റെ ഉള്ളിൽ ഒതുക്കി നിർത്തുക എന്നത് ആദ്യത്തെ ഒരു സാമ്പത്തിക പാഠമാണ്.