സ്ത്രീകൾക്ക് വിരമിക്കലിനായി സമ്പാദിക്കുന്നതിൽ താല്‍പ്പര്യമില്ലെന്ന് സർവേ
Mail This Article
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ത്രീകൾ വിരമിക്കൽ കാലത്തെ കരുതലിനായി സമ്പാദിക്കുന്നത് കുറയുന്നതായി ബാങ്ക് ബസാർ സർവേ ഫലം. കഴിഞ്ഞ വർഷത്തെ ബാങ്ക് ബസാറിന്റെ സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 68 ശതമാനം പേർ വിരമിക്കലിന് വേണ്ടി സമ്പാദിക്കുമായിരുന്നു. എന്നാൽ 2023 ആയപ്പോൾ 57 ശതമാനം സ്ത്രീകൾ മാത്രമാണ് വിരമിക്കലിന് വേണ്ടി കരുതുന്നത്. എന്നാൽ പുരുഷന്മാരുടെ എണ്ണം 54 ശതമാനത്തിൽ നിന്ന് 55 ശതമാനമായി.
മറ്റ് സമ്പാദ്യങ്ങൾക്കായി വിരമിക്കലിൽ സമ്പാദ്യത്തിൽ നിന്ന് പിന്മാറിയവർ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34.3 ശതമാനം സ്ത്രീകൾ മാത്രമാണ് ഈ വർഷം റിട്ടയർമെന്റിനായി തുക നിക്ഷേപിച്ചത്.കഴിഞ്ഞ വർഷം ഇത് 48.45 ശതമാനം ആയിരുന്നു. മറ്റ് സമ്പാദ്യങ്ങൾക്കായാണ് റിട്ടയർമെന്റ്റ് സമയത്തേക്ക് കരുതുന്ന തുകയിൽ കുറവ് വരുത്തിയത്.
പുരുഷന്മാർ വിരമിക്കൽ കാലത്തിനായി മാറ്റി വെച്ചതിൽ വലിയ കുറവ് വരുത്തിയിട്ടില്ല. ഈ വർഷം 40.1 ശതമാനം പുരുഷന്മാർ വിരമിക്കൽ ആസൂത്രണത്തിന് സമ്പാദിച്ചെങ്കിൽ കഴിഞ്ഞ വർഷം ഇത് 41.86% ആയിരുന്നു.