രണ്ടാമത്തെ കുഞ്ഞിനെ കാത്ത് ധോണിയും സാക്ഷിയും; സ്ഥിരീകരിച്ച് റെയ്നയുടെ ഭാര്യ!

dhoni-raina-family
ഐപിഎൽ കിരീടവിജയത്തിനുശേഷം ധോണിയും റെയനയും കുടുംബാംഗങ്ങളോടൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നു (ട്വിറ്റർ ചിത്രം)
SHARE

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിന് നാലാം കിരീടം സമ്മാനിച്ചതിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത പുറത്ത്. ധോണിയും ഭാര്യ സാക്ഷിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ സുഹൃത്തായ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക റെയ്നയെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറു വയസ്സുകാരിയായ സിവയാണ് ധോണി–സാക്ഷി ദമ്പതികളുടെ ആദ്യത്തെ കൺമണി.

ധോണിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ആശംസകളുടെ പ്രളയമാണ്. ഒട്ടേറെപ്പേരാണ് ധോണിയെയും സാക്ഷിയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് കിരീടം ചൂടുമ്പോൾ ധോണിയേയും സംഘത്തെയും പ്രോത്സാഹിപ്പിച്ച് സാക്ഷിയും സിവയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തിൽ ചെന്നൈ വിജയത്തിലേക്കു കുതിക്കുമ്പോൾ അത് ആഘോഷിക്കുന്ന സിവയുടെയും സാക്ഷിയുടേയും ദൃശ്യങ്ങളും ടിവി ക്യാമറകൾ ഒപ്പിയെടുത്തു. മത്സരശേഷം ഗ്രൗണ്ടിലിറങ്ങി ധോണിയെ ആലിംഗനം ചെയ്യുന്ന ഇവരുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആവേശകരമായ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്തയെ 27 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. കൊൽക്കത്തയുടെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസിൽ അവസാനിച്ചു.

English Summary: MS Dhoni and Sakshi all set to become parents in 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA