ADVERTISEMENT

തോളിന് പരുക്കേറ്റതോടെ ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറിന് ഇന്ത്യ–സിംബാബ്‌വെ ഏകദിന മത്സരങ്ങൾ നഷ്ടമാകും. ഓഗസ്റ്റ് 18 മുതലാണ് സിംബാബ്‌വെക്കെതിരെ ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്. ഓൾഡ് ട്രാഫോഡിൽ റോയൽ ലണ്ടൻ കപ്പ് മത്സരത്തിൽ ലാൻകഷൈറിനുവേണ്ടി വോസെസ്റ്റെർഷൈറിനെതിരെ കളിക്കുമ്പോഴാണ് സുന്ദറിന് പരുക്കേറ്റത്. ദേശീയ ക്രിക്കറ്റ് അക്കാദമയിൽ അദ്ദേഹത്തിന് പരിചരണം നൽകുമെന്ന് ബിസിസിഐ അറിയിച്ചു.

12 മാസത്തോളമായി തമിഴ്നാട്ടുകാരനായ സുന്ദറിന് തുടർച്ചയായി രാജ്യാന്തര മത്സരങ്ങൾ നടഷ്ടപ്പെടുന്നു. 2021 ജൂലൈ മുതലാണ് സുന്ദറിനെ പരുക്ക് വിടാതെ പിടികൂടിയത്. വിരലിനുണ്ടായ പൊട്ടലിനെത്തുടർന്നാണ് ആദ്യം കളം വിടേണ്ടി വന്നത്. പത്ത് മാസത്തിനുശേഷം കഴിഞ്ഞ ജനുവരിയിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ കളിക്കാൻ തയാറെടുക്കുന്നതിനിടെയാണ് കോവിഡ് പിടിപെട്ടത്. ഫെബ്രരി–മാർച്ച് മാസങ്ങളിലായി വെസ്റ്റിൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും നടന്ന മത്സരം കാലിനു പരുക്കേറ്റതോടെ നഷ്ടമായി.

ഏപ്രിൽ–മേയ് മാസത്തിൽ ഐപിഎൽ മത്സരത്തിനിടെ വിരലുകൾക്ക് പരുക്കേറ്റതോടെ സൺറൈസേഴ്സ് ഹൈദരാബാദിനായുള്ള അഞ്ച് മത്സരം നഷ്ടമായി. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ സുന്ദറും ഉൾപ്പെട്ടിരുന്നു. പരുക്കുമൂലം പുറത്തായതോടെ പകരം ആര് കളിക്കുമെന്ന കാര്യത്തിൽ ബിസിസിഐ ആലോചന ആരംഭിച്ചു. 

English Summary: Washington Sundar Ruled Out Of Zimbabwe ODI Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com