ഗ്ലൗസ് തട്ടി ബെയ്ൽ തിളങ്ങി, പന്ത് വിക്കറ്റിൽ തൊട്ടോ, പാണ്ഡ്യ പുറത്തായതെങ്ങനെ?- വിഡിയോ

CRICKET-IND-NZL-ODI
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യ പുറത്താകുന്നു. Photo: NOAH SEELAM/AFP
SHARE

ഹൈദരാബാദ്∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മിച്ചൽ സാന്റ്നറിന്റെ ബോളിൽ ഹാർദിക് പാണ്ഡ്യ പുറത്തായത് വിചിത്രമായ സാഹചര്യത്തിൽ. പന്ത് കട്ട് ചെയ്യാനുള്ള ഹാർദിക്കിന്റെ ശ്രമം പിഴച്ചു. പന്ത് ബെയ്ൽസിനു തൊട്ടുമുകളിലൂടെ ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ടോം ലാതമിന്റെ ഗ്ലൗസിലെത്തി. എന്നാൽ, ഇതോടൊപ്പം ബെയ്ൽസ് പ്രകാശിച്ചതോടെ കിവീസ് അപ്പീൽ ചെയ്തു.

ലാതമിന്റെ ഗ്ലൗസ് തട്ടിയാണ് ബെയ്ൽസ് പ്രകാശിച്ചതെന്നായിരുന്നു റീപ്ലേയിലെ സൂചനകൾ. പന്ത് ബെയ്ൽസിൽ തട്ടിയതായി വ്യക്തമായതുമില്ല. എന്നാൽ, ടിവി അംപയർ അനന്തപത്മനാഭൻ ഹാർദിക് ബോൾഡായെന്നാണ് വിധിച്ചത്. 38 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 28 റൺസാണു നേടിയത്. ഡാരിൽ മിച്ചലിനാണു പാണ്ഡ്യയുടെ വിക്കറ്റ്.

Read Here: ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം ഗുരുതരം: കേന്ദ്രം ഫെഡറേഷനോട് വിശദീകരണം തേടി

പാണ്ഡ്യയുടെ ‘വിവാദ പുറത്താകലിന്റെ’ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇപ്പോഴും പാണ്ഡ്യ എങ്ങനെയാണു പുറത്തായതെന്നു മനസ്സിലാകുന്നില്ലെന്നാണ് ആരാധകരുടെ നിലപാട്. 12 റൺസിനാണു മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺ‌സെടുത്തു. മറുപടി ബാറ്റിങ്ങിൽ 49.2 ഓവറിൽ 337 റൺ‌സെടുക്കാനേ ന്യൂസീലൻഡിനു സാധിച്ചുള്ളൂ.

English Summary: Third umpire's controversial decision that led to Hardik Pandya's dismissal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS