രോഹിത്തിന് ടോസ് വിളിക്കാന്‍ പറ്റുന്നില്ല, കോലി നന്നായി നയിച്ചു: പരിഹസിച്ച് പാക്ക് താരം
Mail This Article
ഇസ്‍ലാമബാദ്∙ ക്രിക്കറ്റിലെ ഓരോ ഫോർമാറ്റിലും ഓരോ ക്യാപ്റ്റന്‍മാരെ നിയമിക്കുന്ന രീതിയോടു താൽപര്യമില്ലെന്ന് മുതിർന്ന പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ. എല്ലാ ഫോർമാറ്റിലേയും ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയെ ഏൽപിച്ചതു താരത്തെ മോശമായി ബാധിച്ചെന്നും അക്മൽ ആരോപിച്ചു. ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ആശയക്കുഴപ്പത്തിലായതു ചൂണ്ടിക്കാട്ടിയാണു പാക്കിസ്ഥാൻ താരത്തിന്റെ പരിഹാസം.
അഞ്ചു വർഷത്തോളം വിരാട് കോലി എല്ലാ ഫോർമാറ്റിലും ടീം ഇന്ത്യയെ ഫലപ്രദമായി നയിച്ചിട്ടുണ്ടെന്നും കമ്രാൻ അക്മൽ യുട്യൂബ് ചാനലില്‍ പ്രതികരിച്ചു. ‘‘നിങ്ങൾക്ക് ഉറപ്പായും രണ്ടു ക്യാപ്റ്റൻമാരെ നിയോഗിക്കാം. ജോലി ഭാരം അങ്ങനെ കൈകാര്യം ചെയ്യാം. മൂന്നു ഫോർമാറ്റിലും ക്യാപ്റ്റനായിരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിനെ അഞ്ചു വർഷക്കാലം നയിച്ച വിരാട് കോലി ധീരനാണ്. ഇപ്പോൾ രോഹിത് ശർമയുടെ അവസ്ഥ നോക്കൂ. ടോസ് നേടി ബാറ്റിങ്ങോ, ബോളിങ്ങോ എന്നു പറയാൻ പോലും അദ്ദേഹം മറന്നിരിക്കുന്നു.’’– അക്മൽ പ്രതികരിച്ചു.
Read Here: ഓ, സാനിയ, ഒരു വട്ടം കൂടി; ഏഴാം കിരീടത്തിനരികെ സാനിയ മിർസ
‘‘മൂന്നു ഫോർമാറ്റുകളിലും മൂന്നു ക്യാപ്റ്റൻ എന്ന രീതിയെ ഞാൻ പിന്തുണയ്ക്കില്ല. അടുത്തു തന്നെ ലോകകപ്പ് ക്രിക്കറ്റുണ്ട്. അതുകൊണ്ട് ഇപ്പോൾ ക്യാപ്റ്റനെ മാറ്റാനൊന്നും സമയമില്ല. ട്വന്റി20 ലോകകപ്പ് കഴിഞ്ഞ ഉടൻ തന്നെ ഇന്ത്യ ക്യാപ്റ്റനെ മാറ്റണമായിരുന്നു. അപ്പോൾ പുതിയ ക്യാപ്റ്റന് കുറച്ചു സമയമെങ്കിലും കിട്ടുമായിരുന്നു.’’– അക്മൽ വ്യക്തമാക്കി. ട്വന്റി20 പരമ്പരകളിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഇന്ത്യ മാറ്റിയിരുന്നു. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
Read Here: മെസ്സിക്ക് ഇനി പിഎസ്ജി വേണ്ട; വീണ്ടും ബാഴ്സയിലേക്ക്, സൗദി ‘മോഹം’ മുടങ്ങുമോ?
English Summary: Pakistan Star Takes Dig At Rohit Sharma