പുതുച്ചേരിയോടു സമനില മാത്രം; കേരളം പുറത്ത്, ജാർഖണ്ഡ് ക്വാർട്ടറിൽ

കേരള ടീം അംഗങ്ങൾ
കേരള ടീം അംഗങ്ങൾ
SHARE

തുതിപേട്ട്∙ പുതുച്ചേരിയോടു സമനില വഴങ്ങിയതോടെ കേരളത്തിന്റെ രഞ്ജി ട്രോഫി പ്രതീക്ഷകൾ അവസാനിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടത്തിൽ നാലാം ദിനം മത്സരം സമനിലയായി. പുതുച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. പുതുച്ചേരി രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 279 റൺസാണെടുത്തത്.

സെഞ്ചറിയുമായി ഓപ്പണർ ജെ.എസ്. പാണ്ഡെയും (212 പന്തിൽ 102), അർധ സെഞ്ചറി നേടി കൃഷ്ണ (83 പന്തിൽ 94)യും പുതുച്ചേരിക്കായി രണ്ടാം ഇന്നിങ്സിൽ തിളങ്ങി. പി.കെ. ദോഗ്രയും പുതുച്ചേരിക്കായി അർധ സെഞ്ചറി നേടി. 115 പന്തുകൾ നേരിട്ട താരം 55 റൺസെടുത്തു പുറത്തായി. രണ്ടാം ഇന്നിങ്സ് കൂടി ചേർക്കുമ്പോൾ പുതുച്ചേരിയുടെ ലീഡ് 364 റൺസാണ്. പുതുച്ചേരി ആദ്യ ഇന്നിങ്സിൽ 371 റൺസെടുത്തപ്പോൾ കേരളത്തിന് 286 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

പുതുച്ചേരിക്ക് മൂന്നു പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. ഇതോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ കടന്നു. ഏഴു കളികളിൽനിന്ന് ജാർഖണ്ഡിന് 23 പോയിന്റാണുള്ളത്. ഒന്നാമതുള്ള കർണാടക (35 പോയിന്റ്) നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 21 പോയിന്റുകളാണുള്ളത്.

English Summary: Ranji Trophy: Kerala crash out after draw with Puducherry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS