ADVERTISEMENT

‌ലക്നൗ∙ രണ്ടാം ട്വന്റി20 മത്സരത്തിൽ 6 വിക്കറ്റ് ജയമാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 99 റൺസ്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി. 31 പന്തുകൾ നേരിട്ട് 26 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

മത്സരത്തിൽ സിംഗിളിനായി ഓടുന്നതിനിടെ സൂര്യകുമാറും വാഷിങ്ടൻ സുന്ദറുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ഇന്ത്യയ്ക്ക് ഒരു വിക്കറ്റു നഷ്ടമായി. ഇന്ത്യന്‍ ബാറ്റിങ്ങിനിടെ 15–ാം ഓവറിലായിരുന്നു സംഭവം. പന്തു നേരിട്ട സൂര്യകുമാർ സിംഗിളിനായി വാഷിങ്ടൻ സുന്ദറിനെ വിളിച്ചെങ്കിലും താരം ഓടാൻ മടിച്ചു. സൂര്യകുമാർ അപ്പോഴേക്കും പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. കിവീസ് താരങ്ങൾ റൺഔട്ടാക്കിയതോടെ വാഷിങ്ടൻ സുന്ദർ നിരാശനായി മടങ്ങുകയായിരുന്നു.

സൂര്യയെ നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിലെ ക്രീസിലേക്കു കയറാൻ ആവശ്യപ്പെട്ടാണ് വാഷിങ്ടൻ സുന്ദർ സ്വന്തം വിക്കറ്റ് ത്യജിച്ചത്. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കളിയിൽ ഒൻപതു പന്തുകളിൽനിന്ന് പത്ത് റൺസെടുത്താണ് വാഷിങ്ടൻ സുന്ദർ പുറത്തായത്.

English Summary: Washington Sundar Sacrifices His Wicket After Terrible Mix-up With Suryakumar Yadav In 2nd T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com