ഷഹീൻ അഫ്രീദി വിവാഹിതനായി, വധു ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ

ഷഹീൻ അഫ്രീദിയും അൻഷയും. Photo: Twitter@Dr.MaahamKhan
ഷഹീൻ അഫ്രീദിയും അൻഷയും. Photo: Twitter@Dr.MaahamKhan
SHARE

കറാച്ചി∙ പാക്കിസ്ഥാൻ യുവ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണു വധു. കറാച്ചിയിൽ നടന്ന വിവാഹച്ചടങ്ങിൽ പാക്ക് ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. കഴിഞ്ഞ വർഷം ഷഹീൻ അഫ്രീദിയും അൻഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ തുടങ്ങിയവരും കറാച്ചിയിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ലാഹോർ ക്വാലാൻഡേഴ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ അഫ്രീദി, പാക്കിസ്ഥാൻ സൂപ്പർ ലീഗിനു മുന്‍പേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

വിവാഹ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഷഹീൻ അഫ്രീദി. Photo: Twitter@lahoreqalandars
വിവാഹ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഷഹീൻ അഫ്രീദി. Photo: Twitter@lahoreqalandars

ഫെബ്രുവരി പതിമൂന്നിനാണ് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകുന്നത്. ലാഹോർ ക്വാലാന്‍ഡേഴ്സും മുൾട്ടാൻ സുൽത്താൻസും തമ്മിലാണ് ആദ്യ മത്സരം. ലാഹോർ ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി. പിഎസ്എല്ലിന്റെ അവസാന സീസണിൽ ക്വാലാൻഡേഴ്സായിരുന്നു വിജയികൾ.

English Summary: Shaheen Afridi Gets Married To Shahid Afridi's Daughter In Karachi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS