നടി രശ്മിക മന്ദാനയോട് ഗില്ലിന് ‘ക്രഷ്’ ഇല്ല; ഒന്നും അറിയില്ലെന്ന് ഇന്ത്യൻ താരം

രശ്മിക മന്ദാന, ശുഭ്മൻ ഗിൽ. Photo: FB@RashmikaMandanna, ShubmanGill
രശ്മിക മന്ദാന, ശുഭ്മൻ ഗിൽ. Photo: FB@RashmikaMandanna, ShubmanGill
SHARE

മുംബൈ∙ നടി രശ്മിക മന്ദാനയോടു ‘ക്രഷ്’ ഉണ്ടെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗിൽ. ഏതു മാധ്യമവുമായി സംസാരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്നും, സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ശുഭ്മൻ ഗിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും തിളങ്ങിനിൽക്കുന്ന രശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് ഗിൽ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണു ശുഭ്മൻ ഗില്ലിന്റെ ഇപ്പോഴത്തെ നിലപാട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ശുഭ്മൻ ഗിൽ ഡേറ്റിങ്ങിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലുള്ള തയാറെടുപ്പിലാണ് ഗിൽ ഇപ്പോൾ.

വ്യാഴാഴ്ച അഹമ്മദാബാദിലാണു നാലാം ടെസ്റ്റ്. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഓപ്പണർ കെ.എൽ. രാഹുലിനെ പുറത്തിരുത്തിയാണ് മൂന്നാം ടെസ്റ്റിൽ ബിസിസിഐ ഗില്ലിന് അവസരം നൽകിയത്. ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റൺസുമാണു നേടിയത്. നാലാം ടെസ്റ്റിലും താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary: Shubman Gill rubbishes reports of him having crush on Rashmika Mandanna

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS