ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ 12 ലക്ഷം തട്ടി, സണ്‍റൈസേഴ്സ് മുന്‍ താരം പിടിയിൽ

nagaraju
നാഗരാജു. Photo: Instagram@Nagaraju
SHARE

ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ താരം പിടിയിൽ. രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുള്ള നാഗരാജു ബുദുമുരുവാണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. 2014 മുതൽ 2016 വരെ ഇയാൾ ആന്ധ്രപ്രദേശ് രഞ്ജി ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹന്‍ റെഡ്ഡിയുടെ പേരുപറഞ്ഞ് ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്പോൺസര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാഗരാജു കമ്പനിയെ സമീപിച്ചത്. വ്യാജ വിവരങ്ങൾ ഇ–മെയിൽ വഴി അയച്ചു നൽകിയതിനു പിന്നാലെ ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യാന്‍ കമ്പനി മുന്നോട്ടുവന്നു. തുടർന്ന് 12 ലക്ഷം രൂപ പ്രതി ആവശ്യപ്പെട്ട അക്കൗണ്ടിലേക്കു നൽകി. എന്നാല്‍ തുടർന്നു പ്രതികരണങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണു കമ്പനി പൊലീസിനെ സമീപിച്ചത്.

നാഗരാജുവിൽനിന്ന് ഏഴര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇന്ത്യൻ ബി ടീമിലും നാഗരാജു കളിച്ചിട്ടുണ്ട്. 2018ലാണ് താരം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. മൂന്നരക്കോടിയോളം രൂപ ഇയാൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. നേരത്തേ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരുപറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

English Summary: Former Ranji cricketer from AP arrested in vishing case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA