ADVERTISEMENT

നവി മുംബൈ ∙ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നീലക്കടലൊരുക്കിയ ആരാധകരെ മുംബൈ ഇന്ത്യൻസിന്റെ വനിതാ സംഘം നിരാശരാക്കിയില്ല. ആദ്യം ബാറ്റിങ് വെടിക്കെട്ടിലൂടെയും പിന്നീട് ഉജ്വല ബോളിങ്ങിലൂടെയും യുപി വാരിയേഴ്സിനെ തകർത്ത മുംബൈ പ്രഥമ വനിതാ പ്രിമിയർ ലീഗിന്റെ ഫൈനലിലേക്കു മുന്നേറി. പ്ലേ ഓഫിൽ മുംബൈയുടെ ജയം 72 റൺസിന്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 182 റൺസ് നേടിയപ്പോൾ യുപി വാരിയേഴ്സിന്റെ മറുപടി 110 റൺസിൽ അവസാനിച്ചു. 

72 റൺസുമായി പുറത്താകാതെ നിന്ന ഇംഗ്ലിഷ് താരം നാറ്റ് സിവറും ഹാട്രിക് അടക്കം 4 വിക്കറ്റ് വീഴ്ത്തിയ പേസ് ബോളർ ഇസി വോങ്ങുമാണ് മുംബൈയുടെ വിജയ ശിൽപികൾ. നാളെ നടക്കുന്ന കലാശപോരാട്ടത്തിൽ ഡൽ‌ഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ. സ്കോർ: മുംബൈ– 20 ഓവറിൽ 4ന് 182. യുപി– 17.4 ഓവറിൽ 110.

 ഓപ്പണർമാരായ ഹെയ്‌ലി മാത്യൂസും (26) യാത്സിക ഭാട്ടിയയും (21) മികച്ച തുടക്കം നൽകിയെങ്കിലും മുംബൈ ബാറ്റിങ് വെടിക്കെട്ട് തുടങ്ങിയത് മത്സരത്തിന്റെ അഞ്ചാം ഓവറിൽ ഇംഗ്ലണ്ട് താരം നാറ്റ് സിവർ ക്രീസിലെത്തിയപ്പോഴാണ്. 38 പന്തിൽ 9 ഫോറും 2 സിക്സും അടക്കം സിവർ 72 റൺസ് നേടി. 6 റൺസ് എടുത്തുനിൽക്കെ സിവറിന്റെ ക്യാച്ച് സോഫി എക്ലെസ്റ്റൻ കൈവിട്ടത് മത്സരത്തിൽ യുപി വാരിയേഴ്സിന് വലിയ തിരിച്ചടിയായി. 

മറുപടി ബാറ്റിങ്ങിൽ യുപിയുടെ തകർച്ച രണ്ടാം ഓവറിൽ ആരംഭിച്ചു. ശ്വേത ഷെറാവത്ത് (1), അലിസ ഹീലി (11), തഹ്‌ലി മഗ്രാത്ത് (7), ഗ്രേസ് ഹാരിസ് (14) എന്നിവർ വേഗത്തിൽ പുറത്തായി.

English Summary : Mumbai indians defeated UP Warriors in Womens Priemier League cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com