വിവാഹ ബന്ധത്തിൽ തെറ്റുപറ്റി, തിടുക്കത്തിൽ ആരും വിവാഹത്തിലേക്കു പോകരുത്: ശിഖർ ധവാൻ

ഐഷയും ശിഖര്‍ ധവാനും
ഐഷയും ശിഖര്‍ ധവാനും
SHARE

മുംബൈ∙ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചു തുറന്നു പുറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഭാര്യ ഐഷ മുഖർജിയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് താരം വിവാഹത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ തന്റെ തീരുമാനങ്ങൾ തെറ്റിപ്പോയതായി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു.

‘‘ആരെയും കുറ്റപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോരുത്തരുടേതുമാണ്. വിവാഹ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പരാജയത്തിനു കാരണം. വിവാഹ മോചന കേസ് നടക്കുകയാണ്. നാളെ മറ്റൊരു വിവാഹത്തിലേക്കു പോകേണ്ടിവന്നാൽ കുറച്ചുകൂടി ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കും.’’– ധവാന്‍ വെളിപ്പെടുത്തി.

‘‘ബന്ധങ്ങളിലേക്കു പോകുമ്പോൾ യുവാക്കൾ അവരുടെ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നുണ്ടോയെന്നു തിരിച്ചറിയണം. തിടുക്കത്തിൽ വൈകാരികമായി തീരുമാനങ്ങളെടുത്ത് വിവാഹത്തിലേക്കു പോകരുത്. എങ്ങനെയുള്ള പെൺകുട്ടിയാണ് എന്റെ ജീവിതത്തിലേക്കു വരേണ്ടതെന്ന കാര്യം ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട്.’’– ശിഖർ ധവാൻ വ്യക്തമാക്കി.

2012ലാണ് ഐഷ മുഖർജിയും ശിഖർ ധവാനും വിവാഹിതരായത്. ഓസ്ട്രേലിയയിലെ മെൽബണിലെ കിക്ക് ബോക്സറായിരുന്നു ഐഷ. ധവാനെക്കാള്‍ 12 വയസ്സ് അധികമുണ്ടായിരുന്ന ഐഷയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുമുണ്ട്. 2021 സെപ്റ്റംബറിലാണ് ഐഷയും ധവാനും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്.

English Summary: Shikhar Dhawan breaks silence on his separation from wife Aesha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA