ഞങ്ങളോട് കളിക്കാൻ ആരുണ്ടടാ? കീലേരി അച്ചുവായി ചെഹൽ; കൂട്ടിന് സഞ്ജു- വിഡിയോ

chahal-samson
ചെഹലും സഞ്ജുവും വിഡിയോയിൽ
SHARE

ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് പരിശീലന ക്യാംപിൽ നടൻ മാമുക്കോയയുടെ വിഖ്യാതമായ സിനിമാ ഡയലോഗ് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ചേർന്നുണ്ടാക്കിയ വിഡ‍ിയോയിലാണ് മാമുക്കോയയുടെ കീലേരി അച്ചു എന്ന കഥാപാത്രത്തെ ചെഹൽ ഗംഭീരമാക്കിയത്. ‘എന്നോട് കളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാടാ.. എന്നു വി‍ഡിയോയിൽ ചെഹൽ ചോദിക്കുന്നു. പ്രതികരണവുമായി സഞ്ജു എത്തിയതോടെ ‘ഞങ്ങളോടു രണ്ടാളോടു കളിക്കാൻ ആരുണ്ടടാ’ എന്നായി ചെഹൽ.

സഞ്ജു സാംസണും രാജസ്ഥാൻ റോയല്‍സും സമൂഹ മാധ്യമത്തിലൂടെ വിഡ‍ിയോ പുറത്തുവിട്ടതോടെ മിനിറ്റുകൾക്കുള്ളില്‍ വൈറലായി. ‘‘കീലേരി ചെഹൽ ഇൻ ടൗൺ, യുസി മലയാളം പഠിക്കാനുള്ള സമയമാണിത്’’– സഞ്ജു വിഡ‍ിയോയ്ക്കൊപ്പം കുറിച്ചു. നിരവധി മലയാളികളാണ് വിഡിയോയ്ക്കു പ്രതികരണവുമായി എത്തുന്നത്.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങളിലൊരാളാണ് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനൽ കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കൂടുതൽ‌ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പർപ്പിള്‍ ക്യാപ് ചെഹലിനായിരുന്നു.

English Summary: Yuzvendra Chahal thug video as Keeleri Achu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS