ADVERTISEMENT

അഹമ്മദാബാദ് ∙ ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി ചെന്നൈ സൂപ്പർ കിങ്സ് താരം തുഷാർ ദേശ്പാണ്ഡെ. ബാറ്റർ അമ്പാട്ടി റായുഡുവിനു പകരമാണ് ഫീൽഡിങ്ങിനിറങ്ങിയപ്പോൾ ചെന്നൈ പേസ് ബോളർ തുഷാറിനെ ഉൾപ്പെടുത്തിയത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സ് വഴങ്ങിയ ദേശ്പാണ്ഡെ അടിയേറ്റു വലഞ്ഞു.

പിന്നീട് ഗുജറാത്ത് ടോപ് സ്കോറർ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയെങ്കിലും നിർണായകമായ അവസാന ഓവറിൽ 8 റൺസ് പ്രതിരോധിക്കാനായില്ല. 3.2 ഓവറുകൾ പന്തെറിഞ്ഞ തുഷാർ വഴങ്ങിയത് 51 റൺസാണ്. ബാറ്റിങ്ങിന്റെ 4–ാം ഓവറിൽ ഗുജറാത്തും ഇംപാക്ട് പ്ലെയറെ ഇറക്കി. ബാറ്റർ സായ് സുദർശൻ. ഫീൽഡിങ്ങിനിടെ പരുക്കേറ്റ കെയ്ൻ വില്യംസനു പകരമായിരുന്നു സുദർശന്റെ വരവ്. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ച സുദർശൻ 17 പന്തിൽ 22 റൺസെടുത്തു.

നേരത്തേ പ്രഖ്യാപിച്ച 5 റിസർവ് താരങ്ങളിൽ നിന്ന് ഒരാളെ മത്സരത്തിനിടെ പകരക്കാരനായി ഇറക്കുന്നതാണ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട്. ഈ താരത്തിന് ബാറ്റിങ്ങിനും ബോളിങ്ങിനുമെല്ലാം ഇറങ്ങാം.  വൈഡും നോബോളും റിവ്യൂ ചെയ്യാനുള്ള സംവിധാനവും ഇന്നലെ ടീമുകൾ ഉപയോഗിച്ചു.

English Summary : IPL rule changed; Thushar Deshpande first impact player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com