IPL Final

കളി തുടങ്ങും മുന്‍പേ സ്ക്രീനിൽ ‘റണ്ണർ അപ് ചെന്നൈ സൂപ്പർ കിങ്സ്’; ഇടഞ്ഞ് ആരാധകര്‍

ചെന്നൈ റണ്ണർ അപ്പെന്ന് സ്ക്രീനിൽ എഴുതിക്കാണിക്കുന്നു. Photo: Twitter@Sagar
ചെന്നൈ റണ്ണർ അപ്പെന്ന് സ്ക്രീനിൽ എഴുതിക്കാണിക്കുന്നു. Photo: Twitter@Sagar
SHARE

അഹമ്മദാബാദ്∙ ഐപിഎൽ ഫൈനല്‍ മത്സരത്തിനു മുൻപേ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേ‍‍ഡിയത്തിലെ സ്ക്രീനില്‍ ‘റണ്ണർ അപ് ചെന്നൈ സൂപ്പർ കിങ്സ്’ എന്നു തെളി​ഞ്ഞതിനെച്ചൊല്ലി ആശയക്കുഴപ്പം. കളി തുടങ്ങുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെയായിരുന്നു ബിഗ് സ്ക്രീനില്‍ സംഘാടകരുടെ പരീക്ഷണം. ഇതിനോട് ചെന്നൈ ആരാധകർ രൂക്ഷഭാഷയിലാണു സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. കളി തുടങ്ങും മുൻപേ ഗുജറാത്ത് ടൈറ്റൻസിനെ വിജയികളാക്കിയെന്ന് ആരാധകർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം സംഘാടകരുടേത് വെറും ‘സ്ക്രീന്‍ ടെസ്റ്റ്’ മാത്രമായിരുന്നെന്നും വ്യാജ പ്രചരണങ്ങളെ പിന്തുണയ്ക്കരുതെന്നും ട്വിറ്ററിൽ വാദമുയർന്നു. 7.30ന് തുടങ്ങേണ്ട ഫൈനൽ മഴ കാരണം വൈകുകയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന പോരാട്ടം കാണാൻ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരാണു കൂടുതൽ.

ഇടയ്ക്കു മഴ തോർന്നെങ്കിലും രാത്രി 9.15 ഓടെ വീണ്ടും മഴയെത്തി. കനത്ത മഴ കാരണം ഇന്നു മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ ഫൈനൽ തിങ്കളാഴ്ചത്തേക്കു മാറ്റിവയ്ക്കും. ഫൈനൽ പോരാട്ടത്തിന് റിസർവ് ദിനം ഉണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. പുലർച്ചെ 12 മണിക്കു ശേഷമാണു കളി തുടങ്ങുന്നതെങ്കിൽ അഞ്ച് ഓവറുകൾ മാത്രമാക്കി മത്സരം ചുരുക്കും.

English Summary: Viral 'Runner up CSK' image at Narendra Modi stadium before GT match creates internet furore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS