ADVERTISEMENT

കറാച്ചി ∙ ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സര വേദികളിൽ നിന്ന് അഹമ്മദാബാദിനെ ഒഴിവാക്കണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ നജാം സേത്തി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വച്ചു നടത്തിയാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ച സാഹചര്യത്തിൽ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്നു വിട്ടുനിൽക്കുമെന്ന് പാക്കിസ്ഥാനും നിലപാടെടുത്തിരുന്നു.

അനുരഞ്ജന ചർച്ചകൾക്കായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ഗ്രെഗ് ബാർക്ലെയും സിഇഒ ജെഫ് അലാർഡിസും കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയിരുന്നു. ഇവരോടാണ് സേത്തി പുതിയ ആവശ്യം മുന്നോട്ടുവച്ചത്. കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ കളിക്കാൻ തയാറാണ്.

നോക്കൗട്ടിൽ അല്ലാതെ പാക്കിസ്ഥാന് അഹമ്മദാബാദിൽ കളിക്കാൻ താൽപര്യമില്ലെന്നു സേത്തി പറഞ്ഞതായാണ് റിപ്പോർട്ട്. ഏഷ്യാകപ്പിനായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാത്ത സാഹചര്യത്തിൽ ലോകകപ്പിന് പാക്ക് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കണോ എന്ന കാര്യത്തിൽ പാക്കിസ്ഥാൻ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

English Summary : Pakistan won’t play in Ahmedabad unless they are in WC final – Najam Sethi to ICC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com